TRENDING:

'ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരർ'; കെ.കെ. ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ

Last Updated:

ഇസ്രായേൽ - ഹമാസ് സംഘർഷത്തിൽ പലസ്തീന് സിപിഎം പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി കെ കെ ശൈലജ രംഗത്ത് വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ കെ ശൈലജയ്ക്ക് മറുപടിയുമായി കെ ടി ജലീല്‍ എംഎൽഎ. ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരരാണെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ പലസ്തീനികളോട് കാണിക്കുന്നതെന്നും ജലീൽ കുറിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരേ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു ജലീലും ഷൈലജയും.
കെ ടി ജലീൽ, കെ കെ ശൈലജ
കെ ടി ജലീൽ, കെ കെ ശൈലജ
advertisement

Also Read- KK Shailaja| ‘ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും’: കെ.കെ. ശൈലജ

ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പലസ്തീന് സിപിഎം പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി കെ കെ ശൈലജ രംഗത്ത് വന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ശൈലജ നിലപാട് വ്യക്തമാക്കിയത്. മനഃസാക്ഷിയുള്ളവരെല്ലാം ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുമെന്നാണ് ശൈലജ കുറിച്ചു. പലസ്തീൻ ജനത 1948 മുതൽ അനുഭവിക്കുന്നത് ഇതേ ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലാണെന്നും കുറിപ്പിൽ ശൈലജ അഭിപ്രായപ്പെട്ടു.

advertisement

Also Read- ‘പലസ്തീന്റെ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം’: സംഘർഷത്തിനിടെ ഇസ്രായേലിനെതിരെ സീതാറാം യെച്ചൂരി

കെ കെ ശൈലജയുടെ കുറിപ്പ്

അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും. അതോടൊപ്പം, 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലും അവർക്കു പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം

advertisement

Also Read- ഹമാസിന്റേത് സഹികെട്ട പ്രതികരണം; 2006 നു ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി: എംഎ ബേബി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇസ്രായേലിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തിയിരുന്നു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന ആവശ്യമാണ് ഇരുവരും ഉയർത്തിയത്. ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രായേൽ നടത്തുന്ന തിരിച്ചടിയെന്ന മാധ്യമ ചർച്ചകൾ ശരിയല്ലെന്നും, ഇസ്രായേൽ നടത്തിയ പ്രകോപനങ്ങളോട് ഹമാസാണ് തിരിച്ചടിച്ചതെന്നുമായിരുന്നു എം എ ബേബിയുടെ വാക്കുകൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരർ'; കെ.കെ. ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ
Open in App
Home
Video
Impact Shorts
Web Stories