advertisement

KK Shailaja| 'ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും': കെ.കെ. ശൈലജ

Last Updated:

'ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും’ - ശൈലജ കുറിച്ചു.

കണ്ണൂർ: ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പലസ്തീന് സിപിഎം പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ, ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ കെ ശൈലജ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ശൈലജ നിലപാട് വ്യക്തമാക്കിയത്. മനഃസാക്ഷിയുള്ളവരെല്ലാം ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുമെന്ന് ശൈലജ കുറിച്ചു. പലസ്തീൻ ജനത 1948 മുതൽ അനുഭവിക്കുന്നത് ഇതേ ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലാണെന്നും കുറിപ്പിൽ ശൈലജ അഭിപ്രായപ്പെട്ടു.
‘അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും’ – ശൈലജ കുറിച്ചു.
advertisement
‘അതോടൊപ്പം, 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലും അവർക്കു പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം’ – ശൈലജ കുറിപ്പിൽ വ്യക്തമാക്കി.
ഇസ്രായേലിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തുവന്നിരുന്നു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന ആവശ്യവും ഇരുവരും ഉയർത്തിയിരുന്നു. ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രായേൽ നടത്തുന്ന തിരിച്ചടിയെന്ന മാധ്യമ ചർച്ചകൾ ശരിയല്ലെന്നും, ഇസ്രായേൽ നടത്തിയ പ്രകോപനങ്ങളോട് ഹമാസാണ് തിരിച്ചടിച്ചതെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KK Shailaja| 'ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും': കെ.കെ. ശൈലജ
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement