TRENDING:

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി; ഗൈനക്കോളജിസ്റ്റിനു സസ്പെൻഷൻ

Last Updated:

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഏഴു വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന് ഡോക്ടർക്കാണ് സസ്പെൻഷൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പിൽ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റ്റിനെ സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ചേർത്തല വാരനാട് സ്വദേശി ടി.എസ്.സീമയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഏഴു വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. പടിഞ്ഞാറെ കല്ലട വലിയപാടം സജു ഭവനിൽ ടി.സാബു നൽകിയ പരാതിയെത്തുടർന്നാണു ആരോഗ്യ വകുപ്പിന്റെ നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടർക്കു മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടുമോ? തീരുമാനം ഇന്ന്

സാബുവിന്റെ ഭാര്യ ശ്രീദേവിയെ പ്രസവത്തിനു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019 നവംബർ 11നു ശ്രീദേവി പ്രസവിച്ച ഉടൻ കുഞ്ഞു മരിച്ചു. സംസ്കരിച്ച മൃതദേഹം പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. ഡോക്ടർക്കെതിരെ വലിയ പ്രതിഷേധ സമരവും നടന്നിരുന്നു. തുടർന്നാണ്, ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവരാവകാശ നിയമപ്രകാരം സാബു അപേക്ഷ നൽകിയത്. 2008ൽ ദ്വിവത്സര ഡിജിഒ കോഴ്സിനു ചേർന്നിരുന്നെന്നും എന്നാൽ പഠനം പൂർത്തിയാക്കിയില്ലെന്നുമായിരുന്നു മറുപടി.

advertisement

Also Read വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധം; ഗര്‍ഭഛിദ്രം നടത്തി; തമിഴ്നാട് മുൻമന്ത്രിക്കെതിരെ പ്രമുഖനടിയുടെ പരാതി

ഇക്കാര്യം ചൂണ്ടിക്കാട്ടി സാബു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി തുടങ്ങിയവർക്കു പരാതി നൽകി. ആരോഗ്യ വകുപ്പു വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡോ.ടി.എസ്.സീമ 2011 മുതൽ സർക്കാർ സർവീസിലുണ്ട്.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടുമോ? തീരുമാനം ഇന്ന്

advertisement

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ തുടരുമോ എന്നതിൽ ഇന്ന് തീരുമാനം എടുത്തേക്കും. നിലവിലെ സാഹചര്യത്തിൽ ഇളവുകളോടെ ലോക്ക്ഡൗൺ ഒരാഴ്ചകൂടി നീട്ടിയേക്കുമെന്നാണ് വിവരം. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തിൽത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം കത്തുനൽകിയിട്ടുണ്ട്.  ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും. മൊബൈൽ ടെലിവിഷൻ റിപ്പയർ കടകളും കണ്ണടക്കടകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Also Read കോവിഡ്: തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി

advertisement

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകനയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

Also Read പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു; ഈ മാസം ഇത് 15ാം തവണ

സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി; ഗൈനക്കോളജിസ്റ്റിനു സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories