TRENDING:

'ലക്ഷദ്വീപിനെ കശ്മീരാക്കുകയാണ് വേണ്ടത്'; പൃഥ്വിരാജിനെതിരെ ബി. ഗോപാലകൃഷ്ണന്‍

Last Updated:

സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രതയെന്താണെന്ന് ബി ഗോപാലകൃഷ്ണൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരണം നടത്തിയ നടന്‍ പൃഥ്വിരാജിനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തില്‍ ഇത്രയും വ്യഗ്രതയെന്താണെന്ന് അദ്ദേഹം ചോദിച്ചു. ലക്ഷദ്വീപിന് അനുകൂലമായ പോസ്റ്റ് പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
advertisement

താങ്കളുടെ തന്നെ ഒരു പഴയ അഭിമുഖത്തില്‍ താങ്കള്‍ പറയുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവിടെ പരിഹരിക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രതിബന്ധങ്ങള്‍ തന്നെയാണ് ഇന്നും ലക്ഷദ്വീപിലെ പ്രതിബന്ധങ്ങള്‍. ആ പ്രതിബന്ധങ്ങള്‍ നില നില്‍ക്കേണ്ടത് ശ്രീലങ്കയില്‍ നിന്നും ഐഎസ് ഉള്‍പ്പെടെ അവിടെ കുടിയേറിയിരിക്കുന്ന തീവ്രവാദികളുടെ ആവശ്യമാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

Also Read- ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം; ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു

advertisement

കശ്മീരിന് സമാനമായ സ്ഥിതിയാണ് ലക്ഷദ്വീപിലേതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. കാശ്മീരില്‍ പാകിസ്ഥാനി തീവ്രവാദികള്‍ ആണെങ്കില്‍ ലക്ഷദ്വീപില്‍ ഐഎസ് തിവ്രവാദികളുടെ സാന്നിധ്യം കണ്ടുതുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുത്തതോടെ ഇപ്പോള്‍ കശ്മീര്‍ സമാധാനപരമായി. അതുപോലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി ലക്ഷദ്വീപിനെയും മാറ്റുന്നതിനാണ് ഇപ്പോഴത്തെ നടപടികളെന്നും ബിജെപി പറയുന്നു.

'ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനമില്ല'; ബിജെപി ഘടകം

ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തെ തള്ളി ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം. ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തെറ്റായ പ്രചരണങ്ങളാണെന്നും മുഹമ്മദ് കാസിം പറഞ്ഞു.

advertisement

''ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. അങ്ങനെയൊരു ചിന്ത പോലും അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപില്‍ സീറോ ക്രൈമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണ്.''- മുഹമ്മദ് കാസിം വ്യക്തമാക്കി.

Also Read- ' പ്രഫുൽ പട്ടേലിനെ പിൻവലിക്കുക': നാളെ പ്രതിഷേധ സംഗമം നടത്തുമെന്ന് വെൽഫെയർ പാർട്ടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കാസിം കത്തിലൂടെ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും മാധ്യമങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നതായി കെ സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണ്. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീംലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലക്ഷദ്വീപിനെ കശ്മീരാക്കുകയാണ് വേണ്ടത്'; പൃഥ്വിരാജിനെതിരെ ബി. ഗോപാലകൃഷ്ണന്‍
Open in App
Home
Video
Impact Shorts
Web Stories