ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം; രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു

Last Updated:

ലക്ഷദ്വീപിന്റെ സാമൂഹിക സാഹചര്യങ്ങളെ തകര്‍ക്കുന്നതാണ് അഡിമിനിസ്‌ട്രേറ്ററുടെ പ്രവര്‍ത്തനങ്ങളെന്ന് ചെന്നിത്തല ആരോപിച്ചു

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന്റെ സാമൂഹിക സാഹചര്യങ്ങളെ തകര്‍ക്കുന്നതാണ് അഡിമിനിസ്‌ട്രേറ്ററുടെ പ്രവര്‍ത്തനങ്ങളെന്ന് ചെന്നിത്തല ആരോപിച്ചു.
ലക്ഷദ്വീപില്‍ ഒരു പ്രത്യേക സംസ്‌കാരമുണ്ട്. അത് കേരളത്തിലെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 'എത്രയോ ആളുകള്‍ അഡിമിനിസ്‌ട്രേറ്ററായി ഇരുന്നിട്ടുണ്ട്. അവരാരും ചെയ്യാത്ത നടപടികളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണം' രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദ്വീപ് സാമൂഹത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ പൂര്‍ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും തയ്യറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
advertisement
അതേസമയം ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
'കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തേയും നിലനില്‍പ്പിനേയും, തൊഴില്‍, യാത്ര, ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തം, ഭക്ഷണരീതികള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും യാതാരു ജനാധിപത്യ മര്യാദയും കാണിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തലത്തില്‍ നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലക്ക് കേരള നിയമസഭ ഒരു പ്രമേയം ഐക്യകണ്ഠേന പാസാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'- മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും നല്‍കിയ കത്തില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം; രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement