TRENDING:

ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കും; അന്വേഷണം തുടരുകയാണെന്ന് ഹൈക്കോടതിയില്‍ ലക്ഷദ്വീപ് പോലീസ്

Last Updated:

രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ  ഐഷ സുൽത്താന ചില വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി:  ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കും എന്ന് ലക്ഷദ്വീപ് പോലീസ്.ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഹൈക്കോടതിയിൽ ലക്ഷദ്വീപ് പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.ഐഷ സുൽത്താനക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ് മൂലത്തിൽ ഉള്ളത്. രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ  ഐഷ സുൽത്താന ചില വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു.
ഐഷ സുൽത്താന
ഐഷ സുൽത്താന
advertisement

ബയോ വെപ്പൺ പരാമർശം നടത്തിയ ചാനൽ ചർച്ചക്കിടെ  ഇവർ മറ്റൊരാളുമായി ആശയവിനിമയം നടത്തിയെന്നും പോലീസ് പറയുന്നു.ഐഷ സുൽത്താനയുടെ ഈ നടപടി ദുരൂഹമാണെന്നും അന്വേഷണ സംഘത്തിന് എതിരെ ഇവർ മോശം പരാമർശം നടത്തുന്നുവെന്നും പോലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച്  ആവശ്യപ്പെട്ട രേഖകൾ കൈമാറിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

Also Read-സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരും

പോലീസിൻറെ സത്യവാങ്മൂലത്തോടെ ഐഷാ സുൽത്താന വീണ്ടും പ്രതിരോധത്തിൽ ആവുകയാണ്. കേസ് സജീവമായി നിലനിൽക്കും എന്ന് തന്നെയാണ് ലക്ഷദ്വീപ് പോലീസ് അടിവരയിടുന്നത്. അതു കൊണ്ടുതന്നെ ഇനിയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ ഉണ്ടാകും എന്ന് തീർച്ചയാണ്. അടുത്തയിടെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത ലാപ്ടോപ്പും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ലക്ഷദ്വീപ് പോലീസ്. രാജ്യത്തിന് പുറത്തു നിന്ന് ഐഷയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് . കേസുമായി ബന്ധപ്പെട്ട് വീണ്ടും ഐഷയെ ചോദ്യം ചെയ്യാൻ തന്നെയാണ് സാധ്യത. ചാനൽ ചർച്ചയിൽ പങ്കെടുത്ത മുഴുവൻ പേരുടെയും മൊഴികൾ ഇതിനകം ലക്ഷദ്വീപ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു.

advertisement

Also Read-'മറഞ്ഞുനിന്നുള്ള ഭീഷണികള്‍കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്താമെന്ന് വ്യാമോഹിക്കരുത്'; കെ കെ രമ

ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന്  പരാമര്‍ശിച്ചതിനെതിരെ  ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്.ഒന്നാം കൊവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിയ്ക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ  പരമാര്‍ശങ്ങള്‍.

advertisement

രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്.ഐ.ആറില്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കും; അന്വേഷണം തുടരുകയാണെന്ന് ഹൈക്കോടതിയില്‍ ലക്ഷദ്വീപ് പോലീസ്
Open in App
Home
Video
Impact Shorts
Web Stories