എല്ലാ മാസവും ലഭിക്കുന്ന 750 രൂപ കൊണ്ടാണ് നിർധനരായ പല വിദ്യാർഥികളും പരീക്ഷാഫീസ് അടയ്ക്കുന്നതും ചിലവുകൾ നടത്തുന്നതും. സ്റ്റൈപന്‍റ് മുടങ്ങിയതോടെ നിരവധി വിദ്യാർഥികൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തിരുവനന്തപുരം ലോ കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥി ത്രിദേവ് വി. മോഹൻ പറയുന്നു. കാര്യം അന്വേഷിക്കാൻ പട്ടികജാതി ജില്ലാ ഓഫീസിൽ പോയപ്പോൾ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ത്രിദേവ് പരാതിപ്പെടുന്നു.
മണ്ണാർക്കാട് ഇടക്കുറിശ്ശിയിൽ പരിഭ്രാന്തി പരത്തി കാട്ടാന; ഗതാഗതം സ്തംഭിച്ചു
ഓരോ തവണയും ഓരോ കാരണങ്ങൾ പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയാണ്. 17 കോടിയോളം രൂപ ലഭിച്ചാൽ മാതമേ മുഴുവൻ വിദ്യാർഥികൾക്കും ആനുകൂല്യം വിതരണം ചെയ്യാൻ കഴിയൂ. വിദ്യാർഥികൾ മന്ത്രി എ.കെ ബാലനോടും പരാതിപ്പെട്ടു. മന്ത്രിയുടെ ഓഫീസിൽ നിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ല.
advertisement
തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തിരുവനന്തപുരം ലോ കോളേജിൽ മാത്രം അറുപതോളം വിദ്യാർഥികൾക്ക് സ്റ്റൈപന്‍റ് മുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഫണ്ട് ഉപയോഗിച്ച് വകുപ്പിന്‍റെ നേതൃത്വത്തിൽ പല പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് വിദ്യാർഥികളുടെ തീരുമാനം.
