മണ്ണാർക്കാട് ഇടക്കുറിശ്ശിയിൽ പരിഭ്രാന്തി പരത്തി കാട്ടാന; ഗതാഗതം സ്തംഭിച്ചു

Last Updated:

കാട്ടാനയിറങ്ങിയത് കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ

പാലക്കാട്: ഇടക്കുറിശ്ശിയിൽ പരിഭ്രാന്തി പരത്തി കാട്ടാന. ഇന്ന് പുലർച്ചെയാണ് മണ്ണാർക്കാടിന് സമീപം  ഇടക്കുറിശ്ശിയിൽ ഒറ്റയാൻ ഇറങ്ങിയത്.
ഇടക്കുറിശ്ശി അങ്ങാടിയിൽ മണിക്കൂറുകളോളം കാട്ടാന പരിഭ്രാന്തി പരത്തി. കാട്ടാന ഇറങ്ങിയതോടെ കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു. വ്യാപാരികൾ   കടകളെല്ലൊം അടച്ചിട്ടു.
ഒടുവിൽ വനംവകുപ്പിന്റെ പ്രത്യേക സേനയും പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മീൻവല്ലം  മൂന്നൂറേക്കർ വനമേഖലയിലേക്ക് കാട്ടാനയെ തുരത്തിയതോടെ വൻ അപകടം ഒഴിവായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണ്ണാർക്കാട് ഇടക്കുറിശ്ശിയിൽ പരിഭ്രാന്തി പരത്തി കാട്ടാന; ഗതാഗതം സ്തംഭിച്ചു
Next Article
advertisement
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 31ലെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം, ദീർഘകാല പ്രതിബദ്ധതയുടെ ചിന്തകൾ

  • ഇടവം, മിഥുനം രാശിക്കാർക്ക് വ്യക്തമായി ആശയവിനിമയം നടത്തേണ്ടതുണ്ട്

View All
advertisement