TRENDING:

പി. ജയരാജന്‍റെ 'മോര്‍ച്ചറി' പ്രയോഗം ഭാഷാചാതുര്യം; ഭീഷണിയായി കാണേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍

Last Updated:

യുവമോർച്ചയാണല്ലോ, അതുകൊണ്ട് മോർച്ചറി എന്ന പദം അവിടെ ഉപയോഗിച്ചു. പ്രാസംഗികൻ എന്ന നിലയിൽ ഭാഷാ ഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമാണ് ജയരാജൻ നടത്തിയിട്ടുള്ളൂ' ഇ.പി ജയരാജന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുവമോര്‍ച്ചയ്ക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പി ജയരാജന്റെ പ്രസ്താവന ഭാഷാചാതുര്യത്തിന്റെ ഭാഗമായി ഉണ്ടായതാണ്. പ്രസംഗം ഭീഷണിയായി കാണേണ്ടതില്ലെന്നും പ്രാസംഗികനെന്ന നിലയിൽ ഒരു പ്രയോഗം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ഇ.പി. ജയരാജൻ
ഇ.പി. ജയരാജൻ
advertisement

‘ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍’; പി. ജയരാജന്‍

‘കൈവെട്ടും കൊല്ലും എന്ന് യുവമോർച്ച പരസ്യമായി പ്രസ്താവന നടത്തിയപ്പോൾ ഉള്ള പ്രതികരണം മാത്രമാണത്. പി ജയരാജൻ നടത്തിയത് പ്രയോഗമാണ്, അത് ഭാഷാചാതുര്യത്തിൽ ഭാഗമാണ്. യുവമോർച്ചയുടെ പ്രഖ്യാപനം മോർച്ചറിയിലായിരിക്കും എന്നത് ഭാഷാ ഭംഗി ഉപയോഗിച്ചു കൊണ്ടുള്ള പ്രയോഗം മാത്രമായിരുന്നു.

‘യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് ഞാൻ പറഞ്ഞത്; ഭയപ്പെടുത്താമെന്ന് ആർഎസ്എസ് കരുതേണ്ട’: പി. ജയരാജൻ

advertisement

യുവമോർച്ചയാണല്ലോ, അതുകൊണ്ട് മോർച്ചറി എന്ന പദം അവിടെ ഉപയോഗിച്ചു. പ്രാസംഗികൻ എന്ന നിലയിൽ ഭാഷാ ഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമാണ് ജയരാജൻ നടത്തിയിട്ടുള്ളൂ’ ഇ.പി ജയരാജന്‍ പറഞ്ഞു.

‘മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ്’; മറുപടിയുമായി യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്‍റ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഷംസീറിനെതിരെ കൈയോങ്ങിയാല്‍ യുവമോർച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്നായിരുന്നു പി. ജയരാജന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി ജയരാജന്‍ മറുപടി നല്‍കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി. ജയരാജന്‍റെ 'മോര്‍ച്ചറി' പ്രയോഗം ഭാഷാചാതുര്യം; ഭീഷണിയായി കാണേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍
Open in App
Home
Video
Impact Shorts
Web Stories