TRENDING:

'എൽ ഡി എഫിന് 100 സീറ്റ് എങ്കിലും ലഭിക്കും; ജോസ് കെ മാണി വിജയത്തെ ഉറപ്പിച്ച ഘടകം:' എ വിജയരാഘവൻ

Last Updated:

ജോസ് കെ മാണിയുടെ വരവാണ് എൽഡിഎഫ് വിജയത്തെ ഉറപ്പിച്ച ഘടകമെന്നും എ വിജയരാഘവൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കൺവീനർ എ വിജയരാഘവൻ. എൽഡിഎഫിന് 100 സീറ്റെങ്കിലും ലഭിക്കും. സംസ്ഥാനത്ത് എൽഡിഎഫ് തരംഗമുണ്ടാകും. ജോസ് കെ മാണിയുടെ വരവാണ് എൽഡിഎഫ് വിജയത്തെ ഉറപ്പിച്ച ഘടകമെന്നും എ വിജയരാഘവൻ പറഞ്ഞു.
advertisement

Also Read- കോവിഡ് പോസിറ്റീവായ വിദ്യാർഥിനിയെ പരീക്ഷാ ഹാളിലെത്തിച്ച് ഡിവൈഎഫ്ഐ

കേരള കോൺഗ്രസ് എമ്മിം ലോക് താന്ത്രിക് ജനതാദളും വന്നത് ഇടതുമുന്നണിയുടെ കരുത്ത് വർധിപ്പിച്ചു. കോണ്‍ഗ്രസും മുസ്ലിംലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് ചുരുങ്ങും. ബിജെപിയുടെ സ്വാധീനം കുറയുമെന്നും വിജയരാഘവൻ പറഞ്ഞു. രാഷ്ട്രീയ ഘടകങ്ങളും ഭരണമികവും മുഖ്യമന്ത്രിയുടെ സ്വീകാര്യതയും വിജയത്തിന് കാരണമാകുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

Also Read- VV Prakash| 'നഷ്ടമായത് സ്നേഹസമ്പന്നനായ സഹോദരനെ': ചെന്നിത്തല; 'പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്ത് പകർന്ന സഹപ്രവർത്തകൻ': കുഞ്ഞാലിക്കുട്ടി; വിവി പ്രകാശിനെ അനുസ്മരിച്ച് നേതാക്കൾ

advertisement

മൂന്നിന് നല്ല നിലയ്ക്ക് കാണാമെന്ന് മുഖ്യമന്ത്രി

'തുടർ ഭരണം ഉണ്ടാകുമോ അതു തന്നെയാണോ സർക്കാർ പ്രതീക്ഷിക്കുന്നത്?' കോവിഡ് കണക്കും പ്രതിസന്ധിയും മുന്നൊരുക്കവും വിശദീകരിച്ച് അതുസംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടി നൽകിയ ശേഷമായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകൻറെ ഈ ചോദ്യം.

Also Read- നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

അസാധാരണമായ ഒരു ആഹ്ളാദച്ചിരിയോടെ തുടങ്ങിയ മറുപടി. 'അതിനെപ്പറ്റി നമ്മൾ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവർക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ.... അത് നമുക്ക് മൂന്നാം തീയതി നല്ല നിലയ്ക്ക് തന്നെ കാണാം' - എന്ന് മറുപടി. മൂന്നാം തിയതി തമ്മിൽ കാണാമെന്നും മാധ്യമപ്രവർത്തകരോടായി പറഞ്ഞുനിർത്തിയതും ഒരു ചെറുചിരിയോടെയായിരുന്നു.

advertisement

ജനവിധിയിൽ പൂർണ വിശ്വാസം; ജനങ്ങൾ യുഡിഎഫിന് നല്ല വിജയം നൽകുമെന്നും ഉമ്മൻ ചാണ്ടി

ജനവിധിയിൽ പൂർണ വിശ്വാസമുണ്ടെന്നും ജനങ്ങൾ യുഡിഎഫിന് നല്ല വിജയം നൽകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ ജനങ്ങൾക്ക് വേണ്ടി എല്ലാവരും സഹകരിക്കണം. ഒരു മനസ്സോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ, വിജയം യുഡിഎഫിന് ഒപ്പം ആകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- Covid 19 | കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കും

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എൽ ഡി എഫിന് 100 സീറ്റ് എങ്കിലും ലഭിക്കും; ജോസ് കെ മാണി വിജയത്തെ ഉറപ്പിച്ച ഘടകം:' എ വിജയരാഘവൻ
Open in App
Home
Video
Impact Shorts
Web Stories