advertisement

കോവിഡ് പോസിറ്റീവായ വിദ്യാർഥിനിയെ പരീക്ഷാ ഹാളിലെത്തിച്ച് ഡിവൈഎഫ്ഐ

Last Updated:

കുട്ടിയെ പരീക്ഷ എഴുതിക്കാൻ പലരുടെയും സഹായം തേടിയെങ്കിലും പരീക്ഷാ ദിവസം ഹാളിലെത്തിക്കാമെന്ന ഉറപ്പ് ലഭിച്ചില്ല. തുടർന്ന് പ്രാദേശിയ ഡിവൈഎഫ്ഐ നേതാക്കളെ സമീപിക്കുകയായിരുന്നു.

കോട്ടയം: കോവിഡ് പോസിറ്റീവായ വിദ്യാർഥിനിയെ എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. ഇഞ്ചിയാനി ഹോളിഫാമിലി സ്കൂളിലെ വിദ്യാർഥിനിയെയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ മാർട്ടിൻ തോമസ്, പാറത്തോട് മേഖലാ പ്രസിഡന്റ് ഷെമീർ അസീസ് എന്നിവർ ചേർന്ന് സ്കൂളിലെത്തിച്ചത്.
ചോറ്റി സ്വദേശിയായ വിദ്യാർഥിനിക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവായത്. കുട്ടിയെ പരീക്ഷ എഴുതിക്കാൻ പലരുടെയും സഹായം തേടിയെങ്കിലും പരീക്ഷാ ദിവസം ഹാളിലെത്തിക്കാമെന്ന ഉറപ്പ് ലഭിച്ചില്ല. തുടർന്ന് ചോറ്റി ബ്രാഞ്ച് സെക്രട്ടറി കെ ജെനീഷിനെ വീട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞപ്പോൾ തന്നെ വിദ്യാർഥിനിയെ സ്കൂളിലെത്തിക്കാനുള്ള ദൗത്യം ഇവർ ഏറ്റെടുക്കുകയായിരുന്നു.
advertisement
ഷെമീറിന്റെ കാറിൽ രാവിലെ പരീക്ഷാ ഹാളിലെത്തിക്കുകയും ഉച്ചകഴിഞ്ഞ് തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. ഇന്നാണ് അവസാന പരീക്ഷ.
മേഖലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഡിവൈഎഫ്ഐ പാറത്തോട് മേഖലാ കമ്മിറ്റി ഹെൽപ് ലൈനും ആരംഭിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായവരുടെ വീടുകളിൽ മരുന്ന്, ഭക്ഷണം, സാധനങ്ങൾ തുടങ്ങിയവ എത്തിക്കുന്നതിന് പ്രവർത്തകർ സജ്ജരാണെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ഫോൺ 9947804192, 9744472947, 9645590401.
എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. എഴുത്ത് പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.
advertisement
മെയ് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിയത്. മൂല്യനിർണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന് ശേഷം പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
advertisement
മൂല്യനിർണയം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എങ്ങനെ നടത്താൻ കഴിയുമെന്നതിലും തീരുമാനമുണ്ടാകാനുണ്ട്. പ്ലസ് ടു പരീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ മാസം 28ന് ആരംഭിക്കേണ്ടിയിരുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പോസിറ്റീവായ വിദ്യാർഥിനിയെ പരീക്ഷാ ഹാളിലെത്തിച്ച് ഡിവൈഎഫ്ഐ
Next Article
advertisement
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
  • ഇസ്രായേലിന്റെ ഗോൾഡൻ ഹൊറൈസൺ മിസൈൽ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു

  • 2,000 കിലോമീറ്റർ പരിധിയും Mach 5 വേഗതയും ഉള്ള ഈ മിസൈൽ ഭൂഗർഭ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നു

  • ഇന്ത്യൻ വ്യോമസേനയുടെ Su-30MKI യിൽ ഘടിപ്പിച്ചാൽ സേനയുടെ ദീർഘദൂര പ്രഹരശേഷി ഗണ്യമായി വർദ്ധിക്കും

View All
advertisement