ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ നേടിയതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സി.ഇഒയ്ക്ക് നേട്ടീസ് നൽകിയത്.
റെഡ് ക്രസൻറുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ പകർപ്പ് , ധാരണാ പത്രം ഒപ്പിട്ട 2019 ജൂലൈ 11 ലെയോഗത്തിന്റെ മിനിട്സ് എന്നിവ ഹാജരാക്കണമെന്നും യൂണിടാകിന് ടെൻഡർ നൽകിയതിൻ്റെ നടപടി ക്രമങ്ങൾ വിശദീകരിക്കണമെന്നുമാണ് എൻഫോഴ്സ്മെന്റ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ധാരണാ പത്രത്തിന്റെ പകർപ്പ് മാത്രമാണ് ലൈഫ് മിഷൻ സി.ഇ.ഒ എൻഫോഴ്സ്മെന്റിന് കൈമാറിയത്. ധാരണാപത്രം ഒപ്പിട്ടയോഗത്തിൻറെ മിനിട്സ് ഇല്ലെന്നും യൂണിടാകിന് നിർമ്മാണ കരാർ നൽകിയത് റെഡ് ക്രസന്റാണെന്നുമായിരുന്നു മറുപടി.
advertisement
ധാരണാ പത്രം ഒപ്പിട്ടതല്ലാതെ റെഡ്ക്രെസന്റുമായോ യൂണിടാകുമായോ ബന്ധമില്ലെന്നാണ് സർക്കാരിൻ്റെയും നിലപാട്. മുഖ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത പങ്കെടുത്ത യോഗത്തിന്റെ മിനിട്സ് ഇല്ലെന്ന വിശദീകരണം ഇ ഡി സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
