പണം ഇല്ലാത്തത് കൊണ്ട് ഇതുവരെ തനിക്ക് ഒരു കുറവും വന്നിട്ടില്ലെന്നും ഇപ്പോഴാണ് വിനയായതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. പണം തനിക്ക് സമ്പത്തിന്റെ ഭാഗമല്ലെന്നും സുഹൃത്തുക്കളാണ് തന്റെ സമ്പത്തെന്നും പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
You may also like:രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം [NEWS]Covid 19 | ഇന്ത്യയുടെ കോവാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ച; രോഗമില്ലാത്തയാൾക്ക് ന്യൂമോണിയ പിടിപെട്ടിട്ടും പരീക്ഷണം തുടർന്നു [NEWS] SBI | എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും [NEWS]
advertisement
മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗ് മുന്‍ നേതാവുമായ കെ ബി മുഹമ്മദ് കുഞ്ഞിയാണ് പാര്‍ട്ടിയിലെ പണാധിപത്യം ചര്‍ച്ചയാക്കും വിധം സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടത്. ഇതിനെ അനുകൂലിച്ച് നിരവധി പ്രവര്‍ത്തകരാണ് കമന്റ് ചെയ്തിട്ടുള്ളത്.
ജില്ല പഞ്ചായത്ത് ദേലംപാടി ഡിവിഷന്‍ സീറ്റാണ് കെ ബി മുഹമ്മദ് കുഞ്ഞി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുന്‍ എം എൽ എ പി ബി അബ്ദുള്‍ റസാഖിന്റെ മകന്‍ പി ബി ഷെഫീഖിനെയാണ് നേതൃത്വം അവിടെ സ്ഥാനാർത്ഥി ആക്കിയത്.
മുളിയാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡിലേക്കും കെ ബിയെ പരിഗണിച്ചിരുന്നെങ്കിലും അതും ലഭിച്ചില്ല. ഇതോടെയാണ് മുസ്ലിം ലീഗിനെ പണാധിപത്യം ചര്‍ച്ചയാക്കി കൊണ്ട് കെ ബി മുഹമ്മദ് കുഞ്ഞിയുടെ ഫേസ് ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും എന്നാല്‍ പണാധിപത്യം സ്ഥാനാർത്ഥി നിര്‍ണയത്തിന്റെ മാനദണ്ഡമാക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും കെ ബി മുഹമ്മദ് കുഞ്ഞി ന്യൂസ് 18നോട് പറഞ്ഞു.
പാര്‍ട്ടിയിലെ പണാധിപത്യത്തെ ചര്‍ച്ചയാക്കുന്ന ഈ പോസ്റ്റ് പലരും ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായി മാറിയിരിക്കുകയാണ്.