Kerala Congress | 'രണ്ടില' ജോസ് കെ.മാണിക്ക്; തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ശരിവച്ച് ഹൈക്കോടതി

Last Updated:

രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ പി.ജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: കേരള കോൺഗ്രസ് എം തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ച് ഹൈക്കോടതി. രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ പി.ജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന്  കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ജോസഫ് കോടതിയെ സമീപിച്ചത്. നേരത്തെ ജോസഫ് നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ഇരു വിഭാഗത്തിനും രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരുന്നില്ല.
advertisement
ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും ചിഹ്നമായി കമ്മീഷൻ അനുവദിക്കുകയും ചെയ്തു. രണ്ടു പാർട്ടികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ചിഹ്നംഅനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress | 'രണ്ടില' ജോസ് കെ.മാണിക്ക്; തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ശരിവച്ച് ഹൈക്കോടതി
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement