നാലു ദിവസം മുമ്പാണ് ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടത്. 10 മലയാളികള്‍ ഇടംപിടിച്ച പട്ടികയില്‍ 35600 കോടി രൂപയുടെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഉടമയായ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമന്‍. ആഗോള തലത്തില്‍ 589 ാം സ്ഥാനം.രാജ്യത്തെ അതിസമ്പന്നരില്‍ 26 ാമന്‍.
advertisement
ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി വി. 8എസ്(3.85 കോടി), റോള്‍സ് റോയിസ്(6.95 കോടി), റേഞ്ച് റോവര്‍(1.95 കോടി), ബി.എം.ഡബ്ല്യു 730 എല്‍.ഡി (1.35 കോടി), മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ (34.9 കോടി) ലെക്‌സസ്(1.39 കോടി) കേരളത്തില്‍ യൂസഫലിയ്ക്കായി യാത്ര സജ്ജമായ കാറുകളില്‍ ചിലത് ഇവയാണ്. ലുലു ആസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റിലേക്കും ചെലവന്നൂരിലെ വീട്ടിലേക്കും ലേക്ക് ഷോര്‍ ആശുപത്രിയിലേയ്ക്കുമുള്ള പതിവുയാത്രകളില്‍ ഹെലികോപ്റ്റര്‍ തന്നെയാണ് സന്തതസഹചാരി.
ജന്‍മ നാടായ നാട്ടികയിലേക്കുള്ള പതിവുയാത്രകളും ഹെലികോപ്റ്ററിലായിരുന്നു.അപകടത്തില്‍ യൂസഫലിയ്ക്കും കുടുംബത്തിനും ആപത്തില്ലെന്ന വാര്‍ത്തയുടെ സന്തോഷത്തിലാണ് നാട്ടുകാര്‍. ഇന്നു രാവിലെ എട്ടരയോടെയാണ് ലേക്ക് ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പനങ്ങാട് കുഫോസ് ക്യാമ്പസിനുടുത്തുള്ള ചതുപ്പുനിലത്ത് യൂസഫലിയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.
Also Read ഹെലികോപ്റ്റർ സേഫ് ലാൻഡിംഗ് നടത്തിയത് അപകടം ഒഴിവാക്കാൻ; ലുലു ഗ്രൂപ്പ്
യൂസഫലിയും ഭാര്യയും പൈലറ്റുമുള്‍പ്പെടെ ആറു പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കുഫോസ് ക്യാമ്പസില്‍ ഇറക്കാന്‍ കഴിയാതിരുന്ന ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.
മോശമായ കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്ത് സോഫ്റ്റ് ലാന്റിംഗ് നടത്തുകയായിരുന്നുവെന്ന് ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണവുമാരംഭിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിയ്ക്ക്കപ്പെട്ട യൂസഫലിയുടെയും കുടുംംബത്തിൻ്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എം.എ.യൂസഫലിയ്ക്ക് നടുവേദന അനുഭവപ്പെപെടുന്നതിനാൽ സ്കാനിംഗ് അടക്കമുള്ള ടെസ്റ്റുകൾ നടത്തി. ഹെലികോപ്ടർ ഇടിച്ചിറക്കിയ സ്ഥലത്തിനോട് ചേർന്ന് താമസിയ്ക്കുന്ന രാജേഷും ഭാര്യയുമാണ് സംഭവത്തിന് ദൃക്സാക്ഷികൾ. ചതുപ്പിൽ ആഴ്ന്ന ഹെലികോപ്ടറിൽ നിന്നും ഇരുവരും ചേർന്നാണ് യൂസഫലിയെ പുറത്തിറക്കിയത്. വനിതാ പോലീസുകാരിയായ രാജേഷിൻ്റെ ഭാര്യ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യൂസഫലിയെയും കൂടുംബത്തെയും ആശുപത്രിയിൽ എത്തിയ്ക്കുകയുമായിരുന്നു.