ഹെലികോപ്റ്റർ സേഫ് ലാൻഡിംഗ് നടത്തിയത് അപകടം ഒഴിവാക്കാൻ; ലുലു ഗ്രൂപ്പ്

Last Updated:

രണ്ട് പൈലറ്റുമാരെക്കൂടാതെ യൂസഫലി, ഭാര്യ മറ്റ് രണ്ട് യാത്രക്കാര്‍ എന്നിവരാണ് ഹെലികോപറ്ററിൽ ഉണ്ടായിരുന്നതെന്നും ലുലു ഗ്രൂപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

കൊച്ചി: യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും പരിഗണിച്ചാണ് പൈലറ്റിന്‌ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്ന്‌ ലുലു ഗ്രൂപ്പ്. സുരക്ഷിതമായ സ്ഥലത്താണ് ഹെലികോപ്റ്റർ ഇറക്കിയത്. ഹെലികോപ്ടറിലുണ്ടായിരുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പൈലറ്റ് സുരക്ഷിത സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നും ലുലുഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. അസുഖബാധിതനായ ബന്ധുവിനെ കാണാനായി കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് യൂസഫലിയും കുടുംബവും. രണ്ട് പൈലറ്റുമാരെക്കൂടാതെ യൂസഫലി, ഭാര്യ മറ്റ് രണ്ട് യാത്രക്കാര്‍ എന്നിവരാണ് ഹെലികോപറ്ററിൽ ഉണ്ടായിരുന്നതെന്നും ലുലു ഗ്രൂപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌. രാവിലെ 8.30നായിരുന്നു സംഭവം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്.
ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലിക്കോപ്റ്ററിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്റര്‍.
advertisement

ആരെയും കുറ്റപ്പെടുത്താതെ സ്വപ്‌നയുടെ ആത്മഹത്യാ കുറിപ്പ്; അനാഥരായി 2 കുട്ടികൾ

കണ്ണൂർ: തന്റ മരണത്തിൽ ആരെയും കുറ്റപ്പെടുത്താതെ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച സ്വപ്നയുടെ കുറിപ്പ്.  കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് സ്വപ്നയുടെ ഭർത്താവ് മരിച്ചത്. ഭർത്താവിനു പിന്നാലെ സ്വപ്നയുടെ വിയോഗം രണ്ട് കുട്ടികളെയാണ് അനാഥരാക്കിയത്.  ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ മരണത്തിന്  പിന്നിലെന്നാണ്ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്.
advertisement
സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു.
രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക്  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ ) -022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹെലികോപ്റ്റർ സേഫ് ലാൻഡിംഗ് നടത്തിയത് അപകടം ഒഴിവാക്കാൻ; ലുലു ഗ്രൂപ്പ്
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement