TRENDING:

Breaking | സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ നീക്കി

Last Updated:

മിർ മുഹമ്മദ് ഐഎഎസിന് അധികചുമതല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണ വിധേയനായ എം. ശിവശങ്കർ ഐ എ എസിനെ മുഖ്യമന്ത്രിയുടെ  സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി.
advertisement

നിരപരാധിയാണെന്ന് തെളിയും വരെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി നിർത്താനാണ് തീരുമാനം. മന്ത്രിസഭ അറിയാതെ സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയ ഐടി സെക്രട്ടറി വീണ്ടും വിവാദങ്ങളിൽ അകപെട്ടതോടെ മുഖ്യമന്ത്രി തന്നെയാണ് വെട്ടിലായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ് ശിവശങ്കർ എന്നതു തന്നെയാണ് കാരണം. ക്രിമിനല്‍ കേസുകളുള്ള ഒരാലെ ഐടി വകുപ്പിന് കീഴിൽ പ്രധാന തസ്തികയിൽ നിയമിച്ചതിന് ശിവശങ്കർ മറുപടി നൽകേണ്ടിവരും.

ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായി രണ്ട് തവണ ചോദ്യം ചെയ്ത ആള്‍ക്ക് എങ്ങനെ ഐടി വകുപ്പില്‍ നിയമനം നല്‍കി എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പങ്കില്ല, താന്‍ അറിഞ്ഞു കൊണ്ടുള്ള നിയമനമല്ല ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

advertisement

TRENDING: M Shivshankar| സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിനിര്‍ത്തിയേക്കും [NEWS]'സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്'; പരിഹാസവുമായി ജേക്കബ് തോമസ് [PHOTO]'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി-ഐടി സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോൾ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി ഓഫിസ് കൂടുതൽ പ്രതിക്കൂട്ടിൽ ആകും ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിർത്തുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking | സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ നീക്കി
Open in App
Home
Video
Impact Shorts
Web Stories