തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പരോക്ഷവിമർശനവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. മുഖ്യവികസന മാർഗം എന്ന ടൈറ്റിലോടെ ഒരു കുറിപ്പ് പങ്കുവച്ച് ഫേസ്ബുക്കിലൂടെയാണ് പരിഹാസത്തോടെയുള്ള വിമർശനം.
'സ്വർണം പ്രവാസി നാട്ടിൽ നിന്നും വരണം. പ്രവാസികൾ വരണം എന്ന് നിർബന്ധമില്ല. സ്വർണത്തിളക്കത്തോടെ നാം മുന്നോട്ട്..' എന്നായിരുന്നു കുറിപ്പ്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട നടന്നത്. പതിനഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‍സലിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
മൂന്ന് ദിവസം മുൻപാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിൽ സ്വർണം എത്തിയത്. ഈ ബാഗിൽ സ്വർണം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് പൊളിഞ്ഞത്.
രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നതെന്നായിരുന്നു കസ്റ്റംസ് പ്രതികരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.