M Shivshankar| സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിനിര്‍ത്തിയേക്കും

Last Updated:

നിരപരാധിയാണെന്ന് തെളിയും വരെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി നിർത്താനും ഐടി വകുപ്പിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കാനുമാണ് ആലോചിക്കുന്നത്.

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിനിർത്താൻ സാധ്യത. തല്‍സ്ഥാനത്ത്‌ നിന്ന് ശിവശങ്കറിനെ നീക്കിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. നിരപരാധിയാണെന്ന് തെളിയും വരെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി നിർത്താനും ഐടി വകുപ്പിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കാനുമാണ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി വിവാദത്തില്‍ വിശദീകരണം ചോദിച്ചേക്കും.
മന്ത്രിസഭ അറിയാതെ സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയ ഐടി സെക്രട്ടറി വീണ്ടും വിവാദങ്ങളിൽ അകപെട്ടതോടെ മുഖ്യമന്ത്രി തന്നെയാണ് വെട്ടിലായത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ് ശിവശങ്കർ എന്നതു തന്നെയാണ് കാരണം. ക്രിമിനല്‍ കേസുകളുള്ള ഒരാലെ ഐടി വകുപ്പിന് കീഴിൽ പ്രധാന തസ്തികയിൽ നിയമിച്ചതിന് ശിവശങ്കർ മറുപടി നൽകേണ്ടിവരും.
ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായി രണ്ട് തവണ ചോദ്യം ചെയ്ത ആള്‍ക്ക് എങ്ങനെ ഐടി വകുപ്പില്‍ നിയമനം നല്‍കി എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പങ്കില്ല, താന്‍ അറിഞ്ഞു കൊണ്ടുള്ള നിയമനമല്ല ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
advertisement
TRENDING: ഐസിയുവിന് 6500 രൂപ, ജനറൽ വാർഡിന് 2300 രൂപ; സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസ നിരക്ക് നിശ്ചയിച്ച് സർക്കാർ [NEWS]'സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്'; പരിഹാസവുമായി ജേക്കബ് തോമസ് [PHOTO]'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]
സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി-ഐടി സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോൾ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി ഓഫിസ് കൂടുതൽ പ്രതിക്കൂട്ടിൽ ആകും ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിർത്തുന്നത് സർക്കാർ ആലോചിക്കുന്നത്.
advertisement
നിരന്തരം ആരോപണം നേരിടുന്ന ഒരാളെ ഒഴിവാക്കാന്‍ മുന്നണിയില്‍ നിന്നു തന്നെ സമ്മര്‍ദ്ദം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ നടപടിക്ക് ആലോചിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
M Shivshankar| സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിനിര്‍ത്തിയേക്കും
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement