TRENDING:

'ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല; അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദന്‍

Last Updated:

അല്ലാഹുവും ഗണപതിയും വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഗണപതി മിത്താണെന്നോ അള്ളാഹു മിത്തല്ലെന്നോ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചതെന്നും ഗണപതി വിവാദത്തിൽ മുൻ നിലപാടിൽ മാറ്റം വരുത്തി എം വി ഗോവിന്ദൻ പറഞ്ഞു. അല്ലാഹുവും ഗണപതിയും വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നതെന്നും വാർത്തസമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
advertisement

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കഴിഞ്ഞകുറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത് രേ അഭിപ്രായമാണെന്ന് ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മാണു വർഗീയതയ്ക്കു കൂട്ടുനിൽക്കുന്നതെന്ന അസംബദ്ധ പ്രചാരവേല കുറെക്കാലമായി സതീശൻ പറയുന്നു. “വാതിലുകളെല്ലാം തുറക്കപ്പെടട്ടേ, വിചാരധാരകൾ പ്രവേശിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ വർഗീയ നിലപാടാണു ഞങ്ങൾ സ്വീകരിക്കുന്നതെന്നു പറഞ്ഞു തടിതപ്പുകയാണു ചെയ്തത്. സതീശന്റെ മനസിന്റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ വരുന്നു എന്നതാണു അദ്ദേഹത്തിന്റെ പരാമർശങ്ങളിൽനിന്നു മനസിലാക്കുന്നതെന്നും ഗേവിന്ദൻ വ്യക്തമാക്കി.

advertisement

Also read-‘ഷംസീറിന്‍റെ പ്രസ്താവന തിരുത്തുകയുമില്ല, മാപ്പും പറയില്ല’: എം. വി ഗോവിന്ദൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുരേന്ദ്രന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത് തികഞ്ഞ വർഗീയസമീപനമാണെന്നും പൊന്നാനിയിൽ നിന്നാണോ വന്നതെന്ന കെ സുരേന്ദ്രന്റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. ഒരുവർഗീയവാദിയുടെ ഭ്രാന്തിന് മറുപടി പറയേണ്ടതില്ലാത്തതുകൊണ്ടാണ് അവഗണിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല; അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദന്‍
Open in App
Home
Video
Impact Shorts
Web Stories