രാവിലെ തൊട്ടടുത്തുള്ള പള്ളിയേല്ക്ക് പോകും വഴി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ട് എടുത്ത പിക്ക് അപ് വാൻ മുഹ്‌യുദ്ദീനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ അടിയിൽപ്പെട്ട മുഹ്‌യുദ്ദീന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read-പട്ടി റോഡിന് കുറുകെ ചാടി; ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടു ബൈക്ക് യാത്രക്കാരൻ മരിച്ചു
എന്നാൽ എന്താണ് സംഭവിച്ചതെന്നറിയാതെ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നീങ്ങാതായതോടെയാണ് ഡ്രൈവര്‍ പുറത്തിറങ്ങി നോക്കിയത്. എന്നാൽ ഇത് ഡ്രൈവര്‍ കണ്ടില്ല. പിന്നീട് പത്രവിതരണത്തിനായി എത്തിയവര്‍ ഓടിക്കൂടിയപ്പോഴാണ് വണ്ടിക്കടിയില്‍ ഒരാള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എന്നാൽ വാഹനത്തിന്റെ ഭാരം കാരണം മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതിനെ തുടർന്ന് ലോഡ് മുഴുവനായി ഇറക്കിയ ശേഷം വാഹനം ചരിച്ചാണ് മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ സാധിച്ചത്. മൃതദേഹം ആലുവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.
advertisement