പട്ടി റോഡിന് കുറുകെ ചാടി; ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടു ബൈക്ക് യാത്രക്കാരൻ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
പട്ടി കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്നർ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.
കൊച്ചി: പട്ടി റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍ (24) ആണ് മരിച്ചത്. എറണാകുളം കോതാടാണ് അപകടം. പട്ടി കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടാണ് മരണം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ സാൾട്ടൻ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ തെരുവു നായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറയുന്നു. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ തുടരുകയാണ്.
അതേസമയം വിവാഹം കഴിഞ്ഞ് പതിമൂന്നാം ദിവസം വാഹനാപകടത്തിൽപ്പെട്ട് ആറു മാസത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോളജ് അധ്യാപിക മരിച്ചു. എരുശ്ശേരിപ്പാലം കോറോംപറമ്പിൽ സുമേഷിന്റ ഭാര്യ രശ്മി (27)ആണ് മരിച്ചത്. കൊടുങ്ങല്ലൂർ ശൃംഗപുരം പോഴായിപ്പറമ്പിൽ ഗണേശ് പൈയുടെയും രമയുടെയും മകളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 23, 2023 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പട്ടി റോഡിന് കുറുകെ ചാടി; ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടു ബൈക്ക് യാത്രക്കാരൻ മരിച്ചു