ക്ഷേത്രങ്ങളിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിശ്വാസികൾക്ക് പ്രവേശനം. ആരാധനാലയങ്ങളിൽ വിശ്വസികളെ പ്രവേശിപ്പിക്കണമെന്ന് തുടക്കത്തിൽ നിലപാട് സ്വീകരിച്ച ക്ഷേത്ര സംരക്ഷണ സമിതി പിന്നീട് മലക്കം മറിഞ്ഞു.
TRENDING:Anju P Shaji Death Case| വിദ്യാർഥിനിയുടെ ആത്മഹത്യ; കോളജിന് വീഴ്ചപറ്റിയെന്ന് എം.ജി സര്‍വകലാശാല വി.സി[NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]
advertisement
വിശ്വാസികളെ ഇപ്പോൾ പ്രവേശിപ്പിക്കേണ്ടതില്ലന്നും സർക്കാർ ധൃതി പിടിച്ച് ഭക്തരെ പ്രവേശിപ്പിക്കുന്നത് ക്ഷേത്ര വരുമാനം ലക്ഷ്യമിട്ടാണെന്നും സമിതി സംസ്ഥാന അധ്യക്ഷൻ പി സി കൃഷ്ണവർമ്മ പറഞ്ഞു. എന്നാൽ വിശ്വാസികളുടെ കാര്യം നോക്കാൻ ക്ഷേത്ര സംരക്ഷണ സമിതിയെ ആരും നിയോഗിച്ചിട്ടില്ലന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു തിരിച്ചടിച്ചു.
അതെസമയം ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണെങ്കിലും ക്ഷേത്ര സംരക്ഷണ സമിതിയുടെ പാത പിന്തുടർന്ന് സാമൂതിരി വക ക്ഷേത്രങ്ങൾ ഭക്തരെ പ്രവേശിപ്പിച്ചില്ല. സംഘപരിവാർ നിയന്ത്രണത്തിലുള്ള സമിതിക്കെതിരെ മലബാർ ദേവസ്വം ബോർഡ് അധ്യക്ഷൻ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയെങ്കിലും ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.
