കോട്ടയം: പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളജിന് വീഴ്ചപറ്റിയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാര്‍ഥിനിയെ കൂടുതല്‍ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണെന്നും വി.സി വ്യക്തമാക്കി.
സി.സി ടി.വി ദൃശ്യങ്ങൾ സര്‍വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടത്. പുറത്തുവിടാൻ പാടില്ലായിരുന്നു. ഹാള്‍ ടിക്കറ്റ് യൂണിവേഴ്‌സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നത്. സംഭവം നടന്ന അന്നുവൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയില്‍ ബിവിഎം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തന്നിരുന്നു. ഇതിൽ ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പിയും ഉൾപ്പെടുത്തിയിരുന്നെന്നും വിസി പറഞ്ഞു.
strong style="display: block;">TRENDING:ഉത്ര കൊലക്കേസ്: സൂരജിനെ കുടുക്കിയത് പൊതുപ്രവർത്തകനായ അയൽവാസിയുടെ സംശയങ്ങൾ [NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]Shocking: പലഹാരമാണെന്ന് കരുതി പടക്കം കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേർ പിടിയിൽ [NEWS]
അഞ്ജു ഷാജി എന്ന വിദ്യാര്‍ഥിനിയെയാണ് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല. പ്രിന്‍സിപ്പലിനെയും അതുമായി ബന്ധപ്പെട്ട മറ്റ് അധ്യാപകരെയും അറസ്റ്റു ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.
"സംഭവത്തിനു ശേഷം ഞങ്ങള്‍ ബന്ധപ്പെട്ട അധ്യാപകനാണ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. അന്ന് ഞങ്ങള്‍ ഇതേ അധ്യാപകനെ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. ഇന്നലെ കോളജ് കാണിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. വിഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളും വിട്ടുവിട്ടാണ് കാണിച്ചത്. പൊലീസിന്റെ അന്വേഷണം കോളജിനു വേണ്ടിയുള്ളതാണ്. അത് ഞങ്ങളുടെ മോള്‍ക്കു നീതി നേടി തരില്ല. സര്‍ക്കാര്‍ മകള്‍ക്ക് നീതി വാങ്ങി നല്‍കണം"- പിതാവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Suicide case