Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം
- Published by:Anuraj GR
- news18-malayalam
Last Updated:
സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രസ്താവനയെ പരിഹാസത്തോടെയാണ് കാനം നേരിട്ടത്
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ സാധ്യതകള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. ഇടതുമുന്നണിയില്‍ ഒരു കാര്യത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സംസ്ഥാന സമിതിയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
പ്രകടനപത്രകയില്‍പ്പോലും ഒരിടത്തും ഇടതുമുന്നണി അതു പറഞ്ഞിട്ടില്ല. വേണമെങ്കില്‍ പരിശോധിക്കാം. പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്‍ഒസിയുടെ കാര്യം പറഞ്ഞത് കെഎസ്ഇബിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇടതുമുന്നണി സര്‍ക്കാരായാലും ഐക്യമുന്നണി സര്‍ക്കാരായാലും കെഎസ്ഇബി നിര്‍ദേശം മുന്നോട്ടു വയ്ക്കും അതിന്റെ തുടര്‍ച്ചയായി മാത്രം ഇപ്പോഴത്തെ കാര്യങ്ങളെ കണ്ടാല്‍ മതിയെന്നും കാനം പറഞ്ഞു.
മന്ത്രി മണിയെ പരിഹസിച്ച് കാനം
സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രസ്താവനയെ പരിഹാസത്തോടെയാണ് കാനം നേരിട്ടത്. 'ആഗ്രഹങ്ങള്‍ക്കു കടിഞ്ഞാണില്ലല്ലോ. ആര്‍ക്കും എന്തും ആഗ്രഹിക്കാം. പ്രതീക്ഷയാണല്ലോ ജീവതത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.' ഇതായിരുന്നു മണിക്ക് കാനത്തിന്റെ മറുപടി.
advertisement
ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ പദ്ധതിക്ക് അനുകൂലമായിരുന്നു സിപിഎമ്മിന്റെ നിലപാട്. വൈദ്യുതി മന്ത്രിയായ ശേഷം എം.എം. മണി പലതവണ പദ്ധതി നടപ്പാക്കേണ്ടത് അനിവാര്യമെന്നു പറഞ്ഞിരുന്നു. അപ്പോഴെല്ലാം സിപിഐയുടെ കടുത്ത എതിര്‍പ്പില്‍ തട്ടിയാണ് സിപിഎം നീക്കം അവസാനിച്ചത്.
പദ്ധതിയുടെ അനുമതി പുതുക്കാന്‍ നിരാക്ഷേപ പത്രം നല്‍കിയ കെഎസ്ഇബി നടപടിയാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനം. തൊട്ടുപിന്നാലേ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും സമവായമുണ്ടായാല്‍ നടപ്പാക്കുമെന്ന വിശദീകരണവുമായി മന്ത്രി എം.എം.മണിയെത്തിയത്. സമവായത്തിനോ ചര്‍ച്ചയ്‌ക്കോ പോലുമില്ലെന്ന സന്ദേശമാണ് മുന്നണിക്ക് സിപിഐ നല്‍കുന്നത്.
advertisement
TRENDING:കിളിമാനൂരിൽ വീട്ടമ്മയുടെ ആത്മഹത്യ; പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം; യുവാവ് അറസ്റ്റിൽ [NEWS]Spanish Laliga Reloaded | പരിക്കുമാറി മെസിയിറങ്ങിയേക്കും; കാണികളില്ലെങ്കിലും ആരവം മുഴക്കി സ്പാനിഷ് ലീഗ് പുനഃരാരംഭിക്കുന്നു [NEWS]Anushree Photoshoot| നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു [PHOTOS]
പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാര്‍ നീക്കത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിപിഐയെ പിണക്കുന്ന നിലപാട് സിപിഎം സ്വീകരിക്കില്ലെന്നാണ് വിലയിരുത്തല്‍. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിവാദം ചര്‍ച്ച ചെയ്യും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 11, 2020 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം