TRENDING:

Padma Awards | പി. നാരായണ കുറുപ്പ്, കെ.വി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ; പത്മ പുരസ്ക്കാരം നേടിയ മലയാളികൾ

Last Updated:

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ നൽകി രാഷ്ട്രം ആദരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇത്തവണ നാല് മലയാളികൾ പത്മ ശ്രീ പുരസ്ക്കാരത്തിന് അർഹരായി. പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ, ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം),  (സാമൂഹികപ്രവർത്തനം) എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ. വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ നൽകി രാഷ്ട്രം ആദരിക്കുന്നത്. സാഹിത്യമേഖലയിലെ സംഭാവനയ്ക്കാണ് കവിയും നിരൂപകനുമായ പി നാരായണ കുറുപ്പിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.
padma-awardee
padma-awardee
advertisement

കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്

പ്രശസ്ത കവിയും നിരൂപകനുമാണ് പി നാരായണ കുറുപ്പ്. കേന്ദ്ര വാർത്താവകുപ്പ്‌, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയുടെ എഡിറ്റർ, റിസർച്‌ ഓഫീസർ എന്നീ നിലകളിൽ പ്രലർത്തിച്ചു. 1956-ൽ അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും (റിസർച്ച് ഓഫീസർ) പ്രവർത്തിച്ച ഇദ്ദേഹം, സെൻട്രൽ ഇൻഫർമേഷൻ സർവീസിൽ എഡിറ്റർ, വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ, ആഗ്രയിലെ സൻസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിശാഗന്ധി, അസ്‌ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത എന്നിവ ഉൾപ്പടെ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ കവിയും കവിതയും രണ്ടു ഭാഗങ്ങളിൽ, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത എന്നിങ്ങനെ നിരൂപണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1986ലും 1990ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും 1991ൽ ഓടക്കുഴൽ പുരസ്ക്കാരവും 2014ലെ വള്ളത്തോൾ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

advertisement

വെച്ചൂർ പശുക്കൾക്ക് വേണ്ടി പ്രവർത്തിച്ച ഡോ. ശോശാമ്മ ഐപ്പ്

വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ഡോ. ശോശാമ്മ ഐപ്പ്. കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആയിരുന്നു ഈ വഴിയിൽ അവർ പ്രവർത്തനം ആരംഭിച്ചത്. 1950കളിൽ അവരുടെ വീട്ടിലും വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. 1989ലാണ് അന്യം നിന്നുപോകുമായിരുന്ന കേരളത്തിലെ തനതു കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രവർത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഈ പശുക്കൾ ഉരുത്തിരിഞ്ഞത്. ഇവയുടെ സംരക്ഷണത്തിനായുള്ള വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണവർ. വെച്ചുർ പശുവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങിയില്ല അവരുടെ പ്രവർത്തനങ്ങൾ. കാസർകോഡിന്റെ തനതു ജനുസായ കാസർകോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളിപ്പശുവിനെയും സംരക്ഷിക്കാൻ അവർ മുൻകയ്യെടുത്തു. കുട്ടനാടൻ ചാര-ചെമ്പല്ലി താറാവുകളുടെയും അങ്കമാലി പന്നിയുടെയും സംരക്ഷണത്തിനായും അവർ പ്രവർത്തിച്ചു. ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു. എൻ. ഇ. പി)അംഗീകാരം ലഭിച്ചു. ഇപ്പോൾ മണ്ണുത്തിയിൽ ഇന്ദിരാനഗറിൽ താമസം. കാർഷിക സർവ്വകലാശാലയിലെ റിട്ട. പ്രൊഫസ്സർ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. രണ്ടു മക്കൾ.

advertisement

Also Read- Padma Awards | നാല് മലയാളികൾക്ക് പത്മ പുരസ്ക്കാരം; ജനറൽ ബിപിൻ റാവത്തിന് പത്മ വിഭൂഷൺ

പരിമിതികളെ മറികടന്ന് കെ വി റാബിയ

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് കെ വി റാബിയ. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. റാബിയയുടെ ആത്മകഥയാണ്‌ "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" എന്ന കൃതി.

advertisement

ബിപിൻ റാവത്തിനും കല്യാൺ സിങിനും പത്മവിഭൂഷൺ

ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്, സാഹിത്യകാരന്‍ രാധേശ്യാം ഖേംക (മരണാനന്തര ബഹുമതി), പ്രഭാ ആത്രെ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ നല്‍കും. പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് 17 പേരും പദ്മശ്രീ പുരസ്‌കാരത്തിന് 107 പേരും അര്‍ഹരായി.

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചി ത്ര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ സത്യനാരായണ നാദെല്ല, സുന്ദരന്‍ പിച്ചെ, സൈറസ് പൂനെവാലെ, പ്രതിഭ റേ, സ്വാമി സച്ചിദാനന്ദ്, വസിഷ്ഠ് ത്രിപദി, എന്‍. ചന്ദ്രശേഖരന്‍, വിക്ടര്‍ ബാനര്‍ജി, മധുര്‍ ജഫ്രി, ദേവേന്ദ്ര ജഹാരിയ, റാഷിദ് ഖാന്‍, രാജീവ് മെഹര്‍ഷി, എന്നിവര്‍ പദ്മഭൂഷണ് തെരഞ്ഞെടുക്കപ്പെട്ടു. ഗുര്‍മീത് ബാവ, സഞ്ജയ് രാജാറാം എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും പദ്മഭൂഷണ്‍ നല്‍കും.

advertisement

128 പേരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഇതില്‍ 13 പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുന്നത്. 10 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും 34 പേര്‍ വനിതകളുമാണ്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Updating...

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Padma Awards | പി. നാരായണ കുറുപ്പ്, കെ.വി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ; പത്മ പുരസ്ക്കാരം നേടിയ മലയാളികൾ
Open in App
Home
Video
Impact Shorts
Web Stories