ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് (Republic Day) മുന്നോടിയായി പത്മ പുരസ്ക്കാരങ്ങൾ (Padma Awards) പ്രഖ്യാപിച്ചു. നാല് മലയാളികൾ പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായിട്ടുണ്ട്. ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ (സാമൂഹികപ്രവർത്തനം) എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് പത്മവിഭൂഷൺ പുരസ്ക്കാരത്തിന് അർഹനായി. റാവത്തിനെ കൂടാതെ പ്രഭ ആത്രെ(കല), രാധേയശ്യാം ഖെംക (സാഹിത്യം), കല്യാൺ സിങ് (പൊതുപ്രവർത്തനം) എന്നിവരും പത്മവിഭൂഷൺ പുരസ്ക്കാരത്തിന് അർഹനായി.
Also Read-
Prez Kovind in R-Day Eve Address | രാജ്യത്ത് നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവാണെന്ന് രാഷ്ട്രപതിഗുലാം നബി ആസാദ്, വിക്ടർ ബാനർജി, ഗുർമീത് ബാവ, ബുദ്ധദേബ് ഭട്ടാചാര്യ, നടരാജൻ ചന്ദ്രശേഖരൻ, കൃഷ്ണ എല്ല-സുചിത്ര എല്ല, മധുർ ജാഫെറി, ദേവേന്ദ്ര ഝാഝര്യ, റാഷിദ് ഖാൻ, രാജിവ് മെഹർഷി, സത്യനാരായണ നാഡെല്ല, സുന്ദർ പുച്ചൈ, സൈറസ് പൂനെവാല, സഞ്ജയ രാജാറാം, പ്രതിഭ റേ, സ്വാമി സച്ചിതാനന്ദ്, വസിഷ്ഠ് ത്രിപാഠി എന്നിവർ പത്മഭൂഷൺ പുരസ്ക്കാരത്തിന് അർഹരായി. 107 പേർക്കാണ് പത്മശ്രീ പുരസ്ക്കാരങ്ങൾ ലഭിക്കുന്നത്.
ഇതിൽ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്തതിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനെവാലയ്ക്ക് പത്മ ഭൂഷൺ നൽകിയത്. കോവാക്സിൻ നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ ഭാരത് ബയോടെകിലെ മുൻനിരക്കാരായ കൃഷ്ണ എല്ല-സുചിത്ര എല്ല എന്നിവരും പത്മ ഭൂഷൺ പുരസ്ക്കാരത്തിന് അർഹനായി.
Updating...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.