TRENDING:

മലപ്പുറത്ത് പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Last Updated:

പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിന് ഇടയിൽ അയേൺ ബോക്സിൽ നിന്നും  വൈദ്യുതാഘാതമേൽക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: വലിയ പെരുന്നാൾ നമസ്ക്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്.
nizar_death
nizar_death
advertisement

നിസാർ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ നിസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം റോഡരികിൽ നിന്ന വിദ്യാർത്ഥി നിയന്ത്രണംവിട്ട കാർ ഇടിച്ച് മരിച്ചു

പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിന് ഇടയിൽ അയേൺ ബോക്സിൽ നിന്നും  വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നിസാറും ഭാര്യയും ഒരു കുട്ടിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories