രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം റോഡരികിൽ നിന്ന വിദ്യാർത്ഥി നിയന്ത്രണംവിട്ട കാർ ഇടിച്ച് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ശ്രീലക്ഷ്മിയുടെ കണ്ണുകൾ ദാനം ചെയ്തു.
കോഴിക്കോട്: രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം റോഡരികിൽ നിന്ന വിദ്യാർത്ഥി നിയന്ത്രണംവിട്ട കാർ ഇടിച്ച് മരിച്ചു. വെള്ളിപറമ്പ് ഉമ്മളത്തൂർ സ്വദേശി മാവുള്ളപറമ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.അജീഷിന്റെ മകൾ ശ്രീലക്ഷ്മി (13) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കോവൂർ – ഇരിങ്ങാടൻപള്ളി റോഡിലാണ് അപകടം. ഗുരുതര പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അപകടം.
ബന്ധുവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയിൽ കാർ റോഡരികിൽ നിർത്തി പുറത്തിറങ്ങിയതായിരുന്നു കുടുംബം. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ശ്രീലക്ഷ്മിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമ്മ കൈ പിടിച്ചു റോഡരികിലേക്ക് വലിച്ചതിനാൽ സഹോദരൻ രക്ഷപ്പെട്ടു. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം (2) എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്രീലക്ഷ്മിയുടെ കണ്ണുകൾ ദാനം ചെയ്തു. അമ്മ: റിഷ. സഹോദരൻ: ശ്രീവിനായക്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 28, 2023 9:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം റോഡരികിൽ നിന്ന വിദ്യാർത്ഥി നിയന്ത്രണംവിട്ട കാർ ഇടിച്ച് മരിച്ചു