സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്‍വശത്തെ ടയറിനടിയിലേക്ക് ഇയാള്‍ സ്വയം എടുത്ത് ചാടുകയായിരുന്നു. മുന്നിലേക്ക് എടുത്ത ലോറിയുടെ പിന്‍ചക്രങ്ങൾ ഇയാളുടെ ദേഹത്തുകൂടെ കയറി ഇറങ്ങി. സംഭവസ്ഥലത്തു വച്ച് തന്നെ സുകുമാരൻ മരണപ്പെട്ടു. പട്ടാമ്പി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Also Read- പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോറി സിഗ്നലിൽ നിർത്തിയതിനു ശേഷം ലോറിക്കരികിലെത്തിയ സുകുമാരൻ ട്രാഫിക് സിഗ്നൽ നോക്കി നിൽക്കുന്നതും സിഗ്നൽ തെളിയുന്നതിന് തൊട്ടു മുമ്പ് ലോറിയുടെ അടിയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
advertisement
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).