Also Read- അൽ ഖ്വയ്ദാ ഭീകരവാദികളുടെ അറസ്റ്റ്; പിടിയിലായവർ ഇവർ; കണ്ടെടുത്തത് എന്തെല്ലാം?
സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്. 2017ലെ സുപ്രീംകോടതി വിധിയില്‍ ഇടവക പള്ളികളിലെ ജനങ്ങളെ പള്ളികളില്‍ നിന്ന് ഇറക്കി വിടാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. 4000ത്തോളം യാക്കോബായ കുടുംബങ്ങളാണ് ഇടവകയിലുള്ളത്. എന്നാല്‍ പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ളത്. അവരെക്കൊണ്ട് പള്ളി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
Also Read- 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1247 മരണം; രാജ്യത്ത് കോവിഡ് മരണസംഖ്യ 85000
മണർകാട് സെന്റ് മേരീസ് സുറിയാനി കത്തീഡ്രൽ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോട്ടയം അഡീഷനൽ സബ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഈ ഭരണഘടന അംഗീകരിക്കുന്ന ഇടവകക്കാരുടെ യോഗം വിളിച്ചുകൂട്ടി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കണമെന്നും ആ കമ്മിറ്റിക്ക് കത്തീഡ്രലിന്റെ ഭരണം കൈമാറണമെന്നുമാണ് സബ് ജഡ്ജി എസ്. സുധീഷ് കുമാർ ഉത്തരവിട്ടത്.