ഓർത്തഡോക്സ് സഭയുമായി ഇനി ഒരു ബന്ധവും ഉണ്ടാകില്ല; നിലപാട് കടുപ്പിച്ച് യാക്കോബായ സഭ

Last Updated:

പള്ളികൾ പിടിച്ചെടുക്കുന്നതിനെതിരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം തുടരും. തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിലും സമരം ആരംഭിക്കാനാണ് സൂനഹദോസ് തീരുമാനം.

എറണാകുളം: ഓർത്തഡോക്സ് പക്ഷവുമായി കൂദാശികപരവും ആരാധനാപരവുമായി ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് യാക്കക്കോബായ സഭ. സൗഹൃദം അടഞ്ഞ അധ്യായമാണെന്നും പള്ളി പിടിച്ചെടുക്കുന്നതിനെതിരെ നിയമ ർമാണത്തിനായി മുഖ്യമന്ത്രിയെ കാണാനും സഭയുടെ അടിയന്തിര  എപ്പിസ്‌കോപ്പൽ സൂനഹദോസ് തീരുമാനിച്ചു.
യാക്കോബായ - ഓർത്തഡോക്സ് സഭാതർക്കം പുതിയ ദിശയിലേക്കു തിരിയുന്നതിന്റെ സൂചനയാണ് സൂനഹദോസ് തീരുമാനങ്ങൾ. ഇരു സഭാ അംഗങ്ങളുമായി നടന്നുവന്ന വിവാഹകാര്യങ്ങളെ അടക്കം ഇത് ബാധിക്കും. പള്ളി പിടുത്തം അവസാനിപ്പിച്ചാൽ മാത്രമാണ് ഇനി  ചർച്ച.
സുപ്രീംകോടതി ഉത്തരവിൽ  യാക്കോബായ സഭയെ അടിച്ചിറക്കണമെന്ന് പറയുന്നില്ലെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗോറിയോസ് പറഞ്ഞു.കോടതി ഉത്തരവിനെ മറയാക്കി മറ്റു ചില താത്പര്യങ്ങളാണ് നടപ്പാക്കുന്നത്.
You may also like:ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ [NEWS] രക്ഷാ പ്രവർത്തകരുടെ കൂടുതൽ കോവിഡ് ഫലങ്ങൾ പുറത്ത്; ഭൂരിഭാഗം പേരും നെഗറ്റീവ് [NEWS]
ഇക്കാര്യത്തിൽ നിയമ നിർമാണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെ കാണും. ഹൈക്കോടതിയുടെ ചില ഉത്തരവുകൾ ദുരൂഹമാണെന്നും സൂനഹദോസ് കുറ്റപ്പെടുത്തി. മുളന്തുരുത്തി പള്ളിയിൽ ഉണ്ടായ സംഭവങ്ങൾക്കു ജില്ലാ ഭരണകൂടം ഉത്തരവാദിയാണ്. യാക്കോബായ സഭയെ തകർക്കാനുള്ള ശ്രമങ്ങളിൽ ചില കോർപ്പറേറ്റുകളുമുണ്ട്. സഭയെ പൂർണമായും ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമം.
advertisement
പള്ളികൾ പിടിച്ചെടുക്കുന്നതിനെതിരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം തുടരും. തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിലും സമരം ആരംഭിക്കാനാണ് സൂനഹദോസ് തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓർത്തഡോക്സ് സഭയുമായി ഇനി ഒരു ബന്ധവും ഉണ്ടാകില്ല; നിലപാട് കടുപ്പിച്ച് യാക്കോബായ സഭ
Next Article
advertisement
കാമുകനെ കാണാൻ 600 കിലോമീറ്റർ കാറോടിച്ച് പോയ യുവതി കൊല്ലപ്പെട്ട നിലയിൽ
കാമുകനെ കാണാൻ 600 കിലോമീറ്റർ കാറോടിച്ച് പോയ യുവതി കൊല്ലപ്പെട്ട നിലയിൽ
  • 600 കിലോമീറ്റർ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

  • കാമുകനെ കൊലപ്പെടുത്തിയ കേസിൽ സ്കൂൾ അധ്യാപകനായ മനാറാം പോലീസ് കസ്റ്റഡിയിൽ.

  • ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ വഴക്കിടുന്നതാണ് കൊലപാതകത്തിന് കാരണമായത്.

View All
advertisement