TRENDING:

COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ

Last Updated:

പൂന്തുറയിൽ ചൊവ്വാഴ്ച മാത്രം 26 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പൂന്തുറ, കുമരിച്ചന്ത എന്നിവിടങ്ങളിലാണ് കൂടുതൽ വെല്ലുവിളികളും പ്രതിസന്ധികളുമുള്ളത്. ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജില്ലയിൽ ചൊവ്വാഴ്ച 42 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 38 പേരും നഗര പ്രദേശങ്ങളിലുള്ളവർ. നഗരത്തിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മേയർ കെ.ശ്രീകുമാറിന്റെ മുന്നറിയിപ്പ്. സമൂഹവ്യാപന ഭീതി തലസ്ഥാനത്ത് നിലനിൽക്കുകയാണെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മേയർ കെ.ശ്രീകുമാർ പറഞ്ഞു.
advertisement

തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമാണ്. രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കാനാണ് സാധ്യതയെന്നും ഇത് ആശങ്കയേറ്റുന്നതാണെന്നും മേയർ അറിയിച്ചു.സമൂഹവ്യാപനഭീതി നിലനിൽക്കുന്ന പൂന്തുറ കേന്ദ്രീകരിച്ച് പരിശോധനകൾ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

You may also like:രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]

advertisement

പൂന്തുറയിൽ ചൊവ്വാഴ്ച മാത്രം 26 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പൂന്തുറ, കുമരിച്ചന്ത എന്നിവിടങ്ങളിലാണ് കൂടുതൽ വെല്ലുവിളികളും പ്രതിസന്ധികളുമുള്ളത്. ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൂന്തുറയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിൽ തിരക്ക് ഉണ്ടാകാതിരിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമോ എന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും മേയർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ
Open in App
Home
Video
Impact Shorts
Web Stories