Kerala Gold Smuggling|സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ

Last Updated:

ശിവശങ്കറിനെ ബലിയാടാക്കി മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ ആവില്ല. മുമ്പും മറ്റ് വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടന്നതായി സംശയിക്കുന്നു.

തൃശ്ശൂർ: സ്വർണ്ണക്കടത്തിലൂടെ കേരളത്തിൽ എത്തിയ പണം സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക് വേണ്ടിയാണെന്ന് ടി.എൻ പ്രതാപൻ എംപി. ഈ കേസിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
ശിവശങ്കറിനെ ബലിയാടാക്കി മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ ആവില്ല. മുമ്പും മറ്റ് വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടന്നതായി സംശയിക്കുന്നു. വലിയ രീതിയിലുള്ള സാമ്പപത്തിക ഇടപാടുകൾ ഭരണതലത്തിലുള്ള ഉന്നതരുടെ സ്വാധീനത്തിലൂടെ നടന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി രാജിവെയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
TRENDING:Kerala Gold Smuggling|സ്വർണക്കടത്ത് കേസിലെ ലാവ് ലിൻ ബന്ധം അന്വേഷിക്കണം; എംടി രമേശ് [NEWS]Swapna Suresh| സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ല: ഗുരുരത്നം ജ്ഞാനതപസ്വി [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
സ്വർണക്കടത്തിന് കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
advertisement
കെപിസിസി ജനറൽ സെക്രട്ടറി ഒ.അബ്ദു റഹ്മാൻ കുട്ടി അധ്യക്ഷനായിരുന്നു. മുൻ എം എൽ എ മാരായ പി.എ. മാധവൻ, എം.പി. വിൻസെന്റ് തുടങ്ങിയവരും സംസാരിച്ചു.ബൈറ്റ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling|സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement