advertisement

COVID 19 | രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

COVID 19 In Kerala Today | സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 65,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 60,898 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ - 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസാക്കിസ്ഥാന്‍ -1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലുങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, ആസാം- 1, ജമ്മു കാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
advertisement
You may also like:സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന് 3 പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]
90 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനും രോഗം ബാധിച്ചു.
advertisement
കൂടാതെ ദുബായില്‍ നിന്ന് കേരളത്തിലെത്തി മരണപ്പെട്ട കൊല്ലം സ്വദേശിയായ മനോജിന്റെ (24) ഐസിഎംആര്‍ ലാബിലെ (എന്‍ ഐ വി ആലപ്പുഴ) തുടര്‍ പരിശോധന ഫലം കോവിഡ്-19 നെഗറ്റീവ് ആണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (കണ്ണൂര്‍ 1), തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,409 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 3137 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,96,183 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4754 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 65,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 60,898 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement