ജനപ്രതിനിധിയുടേത് വിവരം കെട്ട നടപടിയാണ്. കരാറിൽ അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം. അത് വ്യക്തിപരമായ ആക്ഷേപമാവാൻ പാടില്ല. നുണ, ഇല്ലാത്ത കാര്യങ്ങൾ എന്നിവ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പൊതുപരിപാടി യു.ഡി.എഫ് സ്വീകരിച്ചിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു പൈസയുടെ കൊടുക്കൽ വാങ്ങൽ ഇല്ല. അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. സ്വർണക്കടത്തിൽ പിടിക്കപ്പെട്ടവർ ആരുടെ ബന്ധുക്കളാണെന്ന് എല്ലാവർക്കും അറിയാം. ഞങ്ങളുടെ ആരുടേയും പേരിൽ അന്വേഷണമില്ല. സ്വർണ ക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി ഒരു ചാനൽ മേധാവിയെയും ചോദ്യം ചെയ്തു. ആർക്കാണ് പൊള്ളുന്നത്. എന്തുകൊണ്ടാണ് ഇപ്പോൾ അന്വേഷണം മന്ദഗതിയിലായതെന്നും മന്ത്രി ചോദിച്ചു.
advertisement
മൂന്ന് ഘട്ടമായിട്ടാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. വീട് പണി പൂര്‍ത്തീകരിക്കാത്തവര്‍ക്ക് അത് പൂര്‍ത്തികരിക്കുന്നതാണ് ഒന്നാം ഘട്ടം. 96.5 ശതമാനവും ഇത് പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ട ഭൂമി ഉള്ളവര്‍ക്ക് വീടുകള്‍ വച്ച് നല്‍കുന്ന പദ്ധതിയാണ്. മൂന്നാം ഘട്ടത്തില്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടെ കാര്യമാണ്. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍,സംഭവനയായി ലഭിക്കുന്ന ഭൂമി ഇങ്ങനെയുള്ളയിടങ്ങളില്‍ ഭവന സമുച്ചയങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്.
ആദ്യപടിയായി ഇടുക്കിയിലെ അടിമാലിയില്‍ 217 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നല്‍കി. 41 സ്ഥലങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. തറക്കല്ലിടല്‍ ചടങ്ങ് ഈ ആഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. പെരിന്തല്‍മണ്ണയില്‍ അത് നേരത്തെ തുടങ്ങി. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി നേരിട്ടാണ് അത് ചെയ്യുന്നത്. അത്തരത്തില്‍ ടെന്‍ഡര്‍ നടത്തിയ ഒരു സ്ഥലമാണ് വടക്കാഞ്ചേരിയെന്നും. അതിന്റെ സ്ഥലമേറ്റെടുപ്പടക്കം എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും മന്ത്രി വ്യക്താക്കി.