Life Mission | ലൈഫ് പദ്ധതി വിവാദത്തിൽ മിണ്ടാതിരിക്കരുത്; മറുപടി നൽകി നേരിടണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം വേണ്ടെന്നും മറുപടി നൽകി നേരിടണമെന്നും മന്ത്രിമാരോട് മുഖ്യമന്ത്രി. പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുകയാണ്. അത് തുറന്നുകാട്ടാൻ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങളെ വസ്തുതകൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിൻ്റെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കിഫ് ബി പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം. തീരദേശ പുനരധിവാസം വേഗം നടപ്പാക്കും.100 ദിവസത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
ഇതിനിടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഉയരുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. യുഎഇ റെഡ്ക്രസന്റുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്രവിദേശകാര്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. വിദേശ രാജ്യത്ത് നിന്ന് സംസ്ഥാനങ്ങള്‍ക്ക് സഹായം സ്വീകരിക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയിരിക്കണം.
advertisement
വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ അനുവദിക്കാതെ അത്തരം സഹായങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. ഈ നിബന്ധന തുടരവെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് യുഎഇയുമായി കരാര്‍ ഒപ്പിട്ടതെന്നാണ് കേന്ദ്രം അന്വേഷിക്കുന്നത്. ധാരണാപത്രവുമായി ബന്ധപ്പെട്ടവരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2020 4:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | ലൈഫ് പദ്ധതി വിവാദത്തിൽ മിണ്ടാതിരിക്കരുത്; മറുപടി നൽകി നേരിടണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി