Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര
സ്വപ്ന സുരേഷും ശിവശങ്കരനുമാണ് യൂണിടാക്കിനെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്. ഇത് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും അംഗീകരിക്കുകയായിരുന്നു.

News18
- News18 Malayalam
- Last Updated: August 30, 2020, 3:06 PM IST
തൃശൂർ: ലൈഫ് മിഷൻ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര. ലൈഫ് മിഷന്റെ ഭാഗമായി ചേർന്ന യോഗത്തിന്റെ മിനിട്സ് നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഡാലോചന നടത്തിയത്. വടക്കാഞ്ചേരിയെ ഫ്ലാറ്റ് നിർമ്മാണത്തിൽ സർക്കാരിന് മേൽനോട്ടം ഇല്ലെന്ന് പറയുന്നത് നുണയാണ്. മുഖ്യമന്ത്രിയെയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെയും ലൈഫ് മിഷൻ സിഇഒയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ പദ്ധതിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായകെ തളിവ് നശിപ്പിക്കാൻ ജീവനക്കാരും കൂട്ടുനിന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ. തുടങ്ങിയ ഏജൻസികൾ അടിയന്തരമായി ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ തന്റെ കൈവശമുള്ള രേഖകൾ കൈമാറുമെന്നും എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർപ്പിട സമുച്ചയത്തിനൊപ്പം അഞ്ച് കോടി മുടക്കിയാണ് ആശുപത്രി പണിയുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ലൈഫ് മിഷന് വേണ്ടി പിഡബ്യൂഡി തയ്യാറാക്കിയത് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ്. ഈ ആശുപത്രിക്ക് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
സ്വപ്ന സുരേഷും ശിവശങ്കരനുമാണ് യൂണിടാക്കിനെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്. ഇത് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും അംഗീകരിക്കുകയായിരുന്നു. യൂണിടാക്കിനെ ചുമതലപ്പെടുത്തിയതായി റെഡ്ക്രസന്റ് ഒരു രേഖയും നൽകിയിട്ടില്ലെന്നും അനിൽ അക്കര പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായകെ തളിവ് നശിപ്പിക്കാൻ ജീവനക്കാരും കൂട്ടുനിന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ. തുടങ്ങിയ ഏജൻസികൾ അടിയന്തരമായി ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ തന്റെ കൈവശമുള്ള രേഖകൾ കൈമാറുമെന്നും എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വപ്ന സുരേഷും ശിവശങ്കരനുമാണ് യൂണിടാക്കിനെ ചുമതലപ്പെടുത്താൻ നിർദേശിച്ചത്. ഇത് മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും അംഗീകരിക്കുകയായിരുന്നു. യൂണിടാക്കിനെ ചുമതലപ്പെടുത്തിയതായി റെഡ്ക്രസന്റ് ഒരു രേഖയും നൽകിയിട്ടില്ലെന്നും അനിൽ അക്കര പറഞ്ഞു.