TRENDING:

'സി എം രവീന്ദ്രന്‍ സത്യസന്ധനും മാന്യനും; അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ': മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Last Updated:

'സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ'- മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് രവീന്ദ്രൻ ബോധപൂർവം മാറി നിൽക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറയുന്നു. 'സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ'- കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
advertisement

രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാം. സ്വപ്നയുടെമൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ല. കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്നും കടകംപള്ളി പറഞ്ഞു.

Also Read- 'കടുത്ത തലവേദനയും ക്ഷീണവും'; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ മൂന്നാമതും ആശുപത്രിയില്‍

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കെ സി എം രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം കോവിഡിനും പിന്നീട് കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്കുമായിരുന്നു അദ്ദേഹം ചികിത്സതേടിയത്. ഈ രണ്ടുഘട്ടങ്ങളിലും അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

advertisement

''തിരുവനന്തപുരം നഗരസഭയിൽ മികച്ച വിജയം നേടും''

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ അഭിമാനാർഹമായ നേട്ടമുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവകാശപ്പെട്ടു. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് വർധിക്കുമെന്നും ബിജെപി വിജയിച്ച വെങ്ങാനൂർ പോലും സിപിഎം നേടുമെന്നും കടകംപള്ളി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മോദി തരങ്കം കുറച്ച് വിഭാഗത്തെ മോഹിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അവസ്ഥ മാറിയെന്നും മന്ത്രി പറഞ്ഞു.

Also Read-  നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു?; വിവാഹമോചനം ശരിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച

advertisement

യുഡിഎഫ് കേന്ദ്രങ്ങളിൽ അവരുടെ വോട്ട് ചെയ്തിട്ടില്ലെന്നും 20ലധികം വാർഡുകളിൽ ബിജെപി - കോൺഗ്രസ് ധാരണയുണ്ടായിരുന്നുവെന്നും കടകംപള്ളി ആരോപിച്ചു. കരിയ്ക്കകം, ആറ്റിപ്ര, മുടവൻമുകൾ, ഇടവക്കോട് വാ‍ർഡുകളിൽ രഹസ്യ ബാന്ധവം ഇന്നലെ പരസ്യമായിരുന്നുവെന്നാണ് സിപിഎം ആരോപണം.

Also Read- വരനും വധുവും ദേ ഭിത്തിയിൽ ഇങ്ങനിരിക്കും; തെരഞ്ഞെടുപ്പ് കാലത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേവല ഭൂരിപക്ഷത്തിനപ്പുറം ഒരു ഭൂരിപക്ഷം എൽഡിഎഫിന് നഗരസഭയിൽ ഉണ്ടാകുമെന്നും പ്രതിപക്ഷം ആരായിരിക്കുമെന്ന് പതിനാറിന് അറിയാമെന്നും കടകംപള്ളി സുരേന്ദ്രൻ പറയെന്നു. പൂജപ്പുരയിൽ നല്ല പോരാട്ടമായിരുന്നുവെന്നും വെങ്ങാനൂരിന്റെ കാര്യം പറഞ്ഞത് പോലെ പൂജപ്പുരയെ പറ്റി പറയുന്നില്ല, കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപിയുടെ കേന്ദ്ര മന്ത്രി തന്നെ രഹസ്യ ബന്ധവത്തിന് ചരട് വലിച്ചിട്ടുണ്ടെന്നാണ് ആരോപണം. നഗരഹൃദയത്തിലെ വാ‍‍ർഡുകളിൽ വോട്ടിംഗ് മരവിപ്പുണ്ടായിട്ടുണ്ടെന്നും അത് യുഡിഎഫ് വോട്ടുകളാണെന്നുമാണ് കടകംപള്ളി പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സി എം രവീന്ദ്രന്‍ സത്യസന്ധനും മാന്യനും; അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ': മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories