കോവിഡ് നിയന്ത്രണം ലംഘിച്ച് മന്ത്രി കടകംപള്ളിയുടെ ഭാര്യയും മരുമകളും ഗുരുവായൂർ നാലമ്പലത്തിൽ പ്രവേശിച്ചു; ഹൈക്കോടതി വിശദീകരണം തേടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ബിജെപി നേതാവ് എ നാഗേഷ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയത്.
കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും മരുമകളും ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് പ്രവേശിച്ചതിൽ ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടി. ബിജെപി നേതാവ് എ നാഗേഷ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയത്.
കോവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബം ഗുരുവായൂർ നാലമ്പലത്തിൽ പ്രവേശിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന്റെ ഭാര്യയും മന്ത്രികുടുംബത്തിനൊപ്പം ഉണ്ടായിരുന്നെന്നും നാഗേഷ് ആരോപിക്കുന്നു.
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവർ ക്ഷേത്ര ദർശനം നടത്തിയത്. പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്താണ് മന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ നാമ്പലത്തില്‍ കയറുകയും രണ്ട് തവണ ദര്‍ശനം നടത്തുകയും ചെയ്തത്. ഇത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും മന്ത്രിയുടെ ഭാര്യക്കെതിരെ കേസ് എടുക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
advertisement
പരാതിയുമായി താൻ പൊലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. കേസ് പതിനാലാം തിയതി വീണ്ടും കോടതി പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2020 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് നിയന്ത്രണം ലംഘിച്ച് മന്ത്രി കടകംപള്ളിയുടെ ഭാര്യയും മരുമകളും ഗുരുവായൂർ നാലമ്പലത്തിൽ പ്രവേശിച്ചു; ഹൈക്കോടതി വിശദീകരണം തേടി


