Local Body Elections 2020 | ആദ്യഘട്ടത്തിൽ 72.67% പോളിങ്; കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞത് ആർക്ക് ഗുണം ചെയ്യും?
- Published by:Anuraj GR
- news18-malayalam
Last Updated:
2015നെ അപേക്ഷിച്ച് പോളിങ് ശതാനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. അന്തിമ കണക്കുകൾ അനുസരിച്ച് ഔദ്യോഗിക പോളിങ് ശതമാനം 72.67% ആണ്. തിരുവനന്തപുരം- 69.76%, കൊല്ലം- 73.41%, പത്തനംതിട്ട- 69.70%, ആലപ്പുഴ- 77.23%, ഇടുക്കി- 74.56% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം. അതേസമയം 2015നെ അപേക്ഷിച്ച് പോളിങ് ശതാനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടു ഘട്ടങ്ങളിലായി 78.33 ശതമാനം പേർ വോട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ 77.83% പേരും രണ്ടാം ഘട്ടത്തിൽ 78.83% പേരുമാണ് വോട്ട് ചെയ്തത്. ഇതിനെ അപേക്ഷിച്ച് ആദ്യ ഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം താരതമ്യേന കുറവാണെങ്കിൽ കോവിഡ് സാഹചര്യത്തിൽ 70 ശതമാനം കടന്നത് ആർക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.
advertisement
ഇന്ന് വോട്ടെടുപ്പ് നടന്ന ജില്ലകളിൽ ഉയർന്ന പോളിങ് ശതമാനം ആലപ്പുഴയിലും(77.23%) കുറവ് പത്തനംതിട്ടയിലുമാണ്(69.70%). തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞതും ആലപ്പുഴയിൽ കൂടിയതും തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. എന്നാൽ ഇത്തവണ ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ പിഴയ്ക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. ഇരു മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. കൂടാതെ ശ്രദ്ധേയമായ ചില അട്ടിമറി വിജയങ്ങളും നേടുമെന്ന് അവർ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. രാവിലെ മുതൽ തന്നെ ആളുകൾ വോട്ട് ചെയ്യാനെത്തി. കോവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളൊക്കെ കർശന സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് പ്രവർത്തിച്ചത്.
advertisement
Also Read- പോളിങ് ബൂത്തിലേക്ക് കയറുമ്പോള്‍ കൈയ്യിൽ ഒഴിച്ച സാനിറ്റൈസര്‍ കുടിച്ചു; കൊല്ലത്ത് വയോധിക ആശുപത്രിയിൽ
അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 41,58,395 പുരുഷന്‍മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 88,26,873 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 150 പ്രവാസി ഭാരതീയരും 42530 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 320 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
advertisement
ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനം
തിരുവനന്തപുരം
വെള്ളനാട് - 74.63
നെടുമങ്ങാട് - 71.56
വാമനപുരം - 71. 44
പാറശാല - 74.76
ചിറയിൻകീഴ് - 72.99
വർക്കല - 72.34
കിളിമാനൂർ - 74.42
പെരുങ്കടവിള - 77.17
അതിയന്നൂർ - 76.13
നേമം -73.83
പോത്തൻകോട്- 72.59
കൊല്ലം
ഓച്ചിറ - 78.85
ശാസ്താംകോട്ട - 77.79
വെട്ടിക്കവല - 73.10
പത്തനാപുരം - 72.45
അഞ്ചൽ - 72.12
advertisement
കൊട്ടാരക്കര - 73.98
ചിറ്റുമല - 74.75
ചവറ - 76.86
മുഖത്തല - 73.94
ചടയമംഗലം - 73.70
ഇത്തിക്കര - 73.22
പത്തനംതിട്ട
മല്ലപ്പള്ളി- 67.55
പുലികീഴ് - 70.48
കോയിപ്രം- 65.85
എലന്തൂർ - 69.59
റാന്നി- 70.14
കോന്നി - 71.62
പന്തളം - 70.94
പറക്കോട്- 70.59
ആലപ്പുഴ
തൈക്കാട്ടുശേരി- 83.14
പട്ടണക്കാട് - 81.41
കഞ്ഞിക്കുഴി- 82.33
ആര്യാട് - 79.55
അമ്പലപ്പുഴ- 80.92
advertisement
ചമ്പക്കുളം - 76.47
വെളിയനാട്- 77.68
ചെങ്ങന്നൂർ- 71.50
ഹരിപ്പാട് - 79.67
മാവേലിക്കര - 73.02
ഭരണിക്കാവ് - 75.08
മുതുകുളം - 77.08
ഇടുക്കി
അടിമാലി - 73.70
ദേവികുളം- 70.10
നെടുങ്കണ്ടം - 77.10
ഇളംദേശം - 79.31
ഇടുക്കി - 73.29
കട്ടപ്പന -74.19
തൊടുപുഴ- 77.80
അഴുത - 70.13
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2020 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | ആദ്യഘട്ടത്തിൽ 72.67% പോളിങ്; കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞത് ആർക്ക് ഗുണം ചെയ്യും?