TRENDING:

KT Jaleel | മന്ത്രി കെ.ടി ജലീൽ എൻഐഎ ഓഫീസിലെത്തിയത് സിപിഎം നേതാവിന്‍റെ കാറിൽ; ചോദ്യം ചെയ്യൽ തുടരുന്നു

Last Updated:

ഇന്നു രാവിലെയോടെയാണ് മന്ത്രി കെ.ടി ജലീൽ ചോദ്യംചെയ്യലിനായി എൻഐഎ ഓഫീസിൽ ഹാജരായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുന്നു. പുലർച്ചെയോടെ ആലുവയിലെ സിപിഎം നേതാവ് എ. എം യൂസഫിന്‍റെ കാറിലാണ് മന്ത്രി ജലീൽ എൻഐഎ ഓഫീസിലെത്തിയത്. സ്വർണക്കടത്ത് കേസിന്‍റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന‍റെയും വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചോദ്യം ചെയ്യൽ. ഇതാദ്യമായാണ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഒരു മന്ത്രിയെ എഐഎ ചോദ്യം ചെയ്യുന്നത്.
advertisement

എൻഫോഴ്സ്മെന്‍റിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. എൻഫോഴ്സ്മെൻറ് ജലീലിനെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങൾ എൻ.ഐ.എ. സംഘം ഇന്നലെ പരിശോധിച്ചിരുന്നു.

സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ.അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും അന്വേഷണ പരിധിയിൽ വരും.

ചട്ടം ലംഘിച്ച് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന് പ്രോട്ടോകോൾ ഓഫിസറുടെ അനുമതി ലഭിച്ചിരുന്നില്ല.

advertisement

You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]

advertisement

യുഎഇ കോണ്‍സുലില്‍ നിന്ന് അ‍ഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ പണമോ, പാരിതോഷികമോ കൈപ്പറ്റുന്നതിന് മുന്‍പ് കേന്ദ്രാനുമതി തേടണമെന്നാണ് ചട്ടം. ഇതെക്കുറിച്ചെല്ലാമുള്ള വിശദാംശങ്ങൾ ചോദിച്ചറിയുകയാണ് എൻ.ഐ.എയുടെ ലക്ഷ്യം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel | മന്ത്രി കെ.ടി ജലീൽ എൻഐഎ ഓഫീസിലെത്തിയത് സിപിഎം നേതാവിന്‍റെ കാറിൽ; ചോദ്യം ചെയ്യൽ തുടരുന്നു
Open in App
Home
Video
Impact Shorts
Web Stories