കേരളത്തില്‍ നിന്ന് ആട്ടിപ്പായിച്ചെന്ന കിറ്റെക്സ് മാനെജ്‌മെന്റിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയി. അവര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഈ പരാമര്‍ശങ്ങള്‍ ശരിയാണോയെന്ന് സമൂരം തന്നെ പരിശോധിക്കട്ടേയെന്നും വ്യവസായ മന്ത്രി പറഞ്ഞു. അവര്‍ നല്‍കിയ പദ്ധതിയുമായി ബന്ധപ്പെട്ടും പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉത്തരവാദിത്വത്തോടു കൂടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്കു പുറത്തുനിന്നു പോലും നിരവധി കമ്പനികള്‍ സംസ്ഥാനത്തേക്കു വരുന്നുണ്ട്. അതിന് തെറ്റായ സന്ദേശങ്ങള്‍ സംസ്ഥാനം നല്‍കരുതെന്നും വ്യവസായ മന്ത്രി.
Also Read-കിറ്റെക്സിനെ തെലങ്കാന വിളിക്കുന്നു; വാഗ്ദാനങ്ങൾ എന്തെല്ലാം?
advertisement
കിറ്റെക്‌സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഞങ്ങളുടെ ഭാഗത്തു നിന്ന് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. എല്ലാ വ്യവസായികളും സംരംഭകരുമായി മികച്ച രീതിയില്‍ പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വ്യവസായികളും സംരംഭകരുമായി രണ്ടുതവണ സംസാരിച്ചിരുന്നു. അവരുടെകൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ട് നല്ല തീരുമാനങ്ങളെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി കേന്ദ്രീകൃതമായ പരിശോധനാ സംവിധാനം കൊണ്ടുവരും.
ആദ്യമന്ത്രിസഭായോഗത്തില്‍ത്തന്നെ ഈ തീരുമാനം എടുത്തിരുന്നു. ഇപ്പോള്‍ നടന്ന പരിശോധനകളൊന്നും വ്യവസായ വകുപ്പിന്റേതായിരുന്നില്ല. അപ്പോള്‍ വ്യവസായമന്ത്രിക്കും വകുപ്പിനും എന്തുചെയ്യാനാകുമെന്ന ചോദ്യമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ പരിശോധനയിലും ഈ വിഷയം വന്നിരുന്നു. നിയമാനുസൃത സംവിധാനം ഉണ്ടാകും. ഏതു വകുപ്പിനെ കുറിച്ചുള്ള പരാതികളാണെങ്കിലും നടപടിക്ക് സംവിധാനമുണ്ടാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അതുസംബന്ധിച്ച ബില്‍
കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അതു വന്നു കഴിഞ്ഞാല്‍ ആര്‍ക്കും എന്തു പരാതികളും അവിടെ കൊണ്ടുവരാം. അവരെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. അത് നടപ്പാക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായാല്‍ ഗൗരവമായ ശിക്ഷാ നടപടികള്‍ ഉണ്ടാകും. ഇതു സംബന്ധിച്ചും ഫിക്കിയും സിഐഐയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും.
Also Read-Zika Virus | സിക്ക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ആരോഗ്യ വകുപ്പ്
നല്ല രീതിയില്‍ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ശക്തിപ്പെട്ടുവരുന്നു. കഴിഞ്ഞദിവസം ടാറ്റാ എല്‍എക്‌സിഇയുടെ 67 കോടിയുടെ പദ്ധതി അവര്‍ ഒപ്പുവച്ചു. ടിസിഎസ്,ഐബിഎം പോലുള്ള സ്ഥാപനങ്ങളും സംസ്ഥാനത്തേക്കു വരുന്നുണ്ട്. സര്‍ക്കാരിനെ കുറിച്ച് അറിയണമെങ്കില്‍ നിങ്ങള്‍ കളമശ്ശേരിയിലെ സ്റ്റാര്‍ട് അപിലേക്കു പോകൂ. വളരെ പോസീറ്റീവായാണ് ആ ചെറുപ്പക്കാര്‍ പ്രതികരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട് അപായി കളമശ്ശേരി മാറുകയാണെന്നും രാജീവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
വ്യവസായ പാര്‍ക്കുകളുടെ റിവ്യൂവും കഴിഞ്ഞദിവസം നടന്നിരുന്നു. നല്ല വ്യവസായ സൗഹൃദ അന്തരീക്ഷം ഇവിടെയുണ്ട്. അതിന് തടസ്സമുണ്ടാക്കുന്ന സമീപനം ഉണ്ടാകരുതെന്ന അഭ്യര്‍ഥന മാത്രമാണ് കിറ്റെക്‌സിനോട് സര്‍ക്കാര്‍ നടത്തിയത്. മറ്റു വിമര്‍ശനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. അന്വേഷണം വന്ന വഴി എന്താണെന്നും അവരോടു പറഞ്ഞു. അതുകൂടാതെ ഇങ്ങനൊരു പ്രചാരവേലയ്ക്കു മുന്‍പ് ഞങ്ങള്‍ക്കൊരു അവസരം നല്‍കണമായിരുന്നെന്നും വളരെ സൗമ്യമായി തന്നെ സര്‍ക്കാര്‍ പറഞ്ഞു. എന്നിടും അവരെടുത്ത സമീപനം ഇപ്പോള്‍ പ്രകടമായി വന്നിട്ടുണ്ടല്ലോ. ഇപ്പോഴും സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ്.
Also Read-Zika Virus|സ്വകാര്യ ആശുപത്രിയിലെ 14 ആരോഗ്യപ്രവർത്തകർക്ക് കൂടി സിക്ക വൈറസ് ബാധ
സംരംഭകരുമായി നല്ലരീതിയില്‍ ചര്‍ച്ചചെയ്തു മുന്നോട്ടു പോകാന്‍ തന്നെയാണ് ശ്രമം. ഞങ്ങള്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ല. അവരുടെ പരാതികള്‍ എന്തായാലും പരിശോധിക്കാന്‍ തയാറാണ്. വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വ്യവസായികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനാകുന്ന വ്യവസ്ഥകളുണ്ട്. അതൊഴിവാക്കാന്‍ എന്തു ചെയ്യാമെന്നു പരിശോധന നടത്തി. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ആക്ടില്‍ അടക്കം കാലാഹരണപ്പെട്ട വ്യവസ്ഥകള്‍ ഉണ്ട്. അതില്‍ മാറ്റം വരുത്താന്‍ തീരുമാനമുണ്ട്. ഇതു പരിശോധിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നോഡല്‍ ഓഫീസറെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ ഒരു കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
