TRENDING:

Minister P Rajeev| ചേന്ദാലൂം ഷർട്ടിൽ റാമ്പ് വോക്കിൽ തിളങ്ങി മന്ത്രി പി രാജീവ്

Last Updated:

പറവൂർ കൈത്തറി സംഘം കൈത്തറിയിൽ നെയ്‌തെടുത്ത ചേന്ദാലൂം ബ്രാൻഡ്‌ ഷർട്ടായിരുന്നു മന്ത്രി ധരിച്ചിരുന്നത്. ആ ബ്രാൻഡിന്റെ പ്രചരണത്തിനായാണ്‌ റാമ്പ്‌വോക്‌ നടത്തിയത്‌.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൈത്തറിയുടെ (Handloom)  പ്രചാരണത്തിനായി ലുലു ഫാഷൻ വീക്കിൽ (Lulu Fashion Week)  ‘ചേന്ദാലൂം’ വസ്ത്രത്തിൽ തിളങ്ങി മന്ത്രി പി രാജീവിന്റെ (Minister P Rajeev)  റാമ്പ്‌വോക്‌ . ഞായറാഴ്‌ച രാത്രി ലുലു ഫാഷൻ വീക്കിന്റെ സമാപന വേദിയിൽ ആങ്കറുടെ ആവശ്യപ്രകാരമാണ്‌ മന്ത്രി റാമ്പ്‌വോക് നടത്തിയത്‌. ഇതിന്റെ ചിത്രങ്ങൾ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
Photo- P Rajeev / Facebook
Photo- P Rajeev / Facebook
advertisement

ചേന്ദമംഗലം കൈത്തറിയിൽ നിന്നും ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന 'കൃതി' എന്ന പുതിയ ബ്രാൻഡിന്റെ ലോഗോ പ്രകാശനത്തിനായാണ്‌ മന്ത്രി എത്തിയത്‌. അപ്പോൾ ധരിച്ചിരുന്നത്‌ പറവൂർ കൈത്തറി സംഘം കൈത്തറിയിൽ നെയ്‌തെടുത്ത ചേന്ദാലൂം ബ്രാൻഡ്‌ ഷർട്ടായിരുന്നു. ആ ബ്രാൻഡിന്റെ പ്രചരണത്തിനായാണ്‌ റാമ്പ്‌വോക്‌ നടത്തിയത്‌.

കൈത്തറിയുടെ പ്രചാരണത്തിനായി ബ്രാൻഡഡ് വസ്ത്രങ്ങൾ ഇറക്കുന്ന ലുലുവിന്റെ ഷോറൂമിൽ സർക്കാരിന്റെ ബ്രാൻഡഡ് കൈത്തറി / ഖാദി ഉൽപ്പന്നങ്ങളും വിൽക്കാമെന്ന് ലുലു ഗ്രൂപ്പ് അവിടെ വെച്ച് പ്രഖ്യാപിച്ചുവെന്നും മന്ത്രി അറിയിച്ചു.

advertisement

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് രാത്രി 9 ന് ലുലു ഫാഷൻ വീക്കിന്റെ സമാപന വേദിയിൽ കൈത്തറിയുമായി ബന്ധപ്പെട്ട് ഒരു ചടങ്ങ് ഉണ്ടായിരുന്നു. ചേന്ദമംഗലം കൈത്തറിയിൽ നിന്നും ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന 'കൃതി' എന്ന പുതിയ ബ്രാൻഡിന്റെ ലോഗോ പ്രകാശനമായിരുന്നു. ചേന്ദമംഗലത്തിനൊപ്പം ഖാദി ബോർഡിൽ നിന്നും തുണി വാങ്ങി ഫാഷൻ ഡിസൈനർമാർ തയ്യാറാക്കുന്ന വസ്ത്രങ്ങൾ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.

Also Read- Thrikkakara By-Election| ഇന്ന് നിശബ്ദ പ്രചാരണം; പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി

advertisement

പരിപാടിക്ക് ചെല്ലുമ്പോൾ ഞാൻ ധരിച്ചത് 'ചേന്ദാലൂം ' എന്ന ബ്രാൻഡ് ഷർട്ടാണ്. പറവൂർ കൈത്തറി സംഘം - നമ്പർ 3428 ആണ് ഈ ബ്രാൻഡ് ഉൽപ്പാദിപ്പിക്കുന്നത്. വിവിധ കളറുകളിലുള്ള - കൈത്തറി യിൽ നെയ്തു എടുത്ത 100 % കോട്ടൻ നൂലാണ് ഇതിന്റെ ഉൽപ്പാദനത്തിന് ഉപയോഗിച്ചത്. ഇക്കാര്യം ഞാൻ വിശദീകരിച്ചപ്പോൾ ഈ ബ്രാൻഡിന്റെ പ്രചാരണത്തിനായി റാമ്പിലൂടെ ഒന്ന് നടക്കാമോ എന്നായി ആങ്കർ. നമ്മുടെ നെയ്ത്തുകാർക്കും കൈത്തറിക്കുമായി റാമ്പിലൂടെ നടന്നു -

advertisement

ഹാൻടെക്സും ഖാദിയും ഇപ്പോൾ ബ്രാൻഡഡ് ഷർട്ടുകൾ വിപണിയിലെത്തിക്കുന്നുണ്ട്. ഷോറൂമുകളിൽ വരെ ഡിസൈനർമാരുടെ സേവനവും ഉറപ്പുവരുത്തുന്നുണ്ട്.

എല്ലാ ബുധനാഴ്ചയും സർക്കാർ ജീവനക്കാർ കൈത്തറിയോ ഖാദിയോ ധരിക്കുന്നതു പോലെ ആഴ്ച്ചയിൽ ഒരുദിവസം മലയാളി കൈത്തറിയോ ഖാദി യോ ധരിക്കണമെന്ന അഭ്യർത്ഥനയും അവിടെ നന്നായി സ്വീകരിക്കപ്പെട്ടു.

Also Read- Railway track-doubling| ചൂളം വിളിച്ച് പാഞ്ഞെത്തി പാലരുവി എക്‌സ്പ്രസ്; രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം; ഏറ്റുമാനൂര്‍ -ചിങ്ങവനം ഇരട്ടപ്പാത യാഥാര്‍ത്ഥ്യമായി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൈത്തറിയുടെ പ്രചാരണത്തിനായി ബ്രാൻഡഡ് വസ്ത്രങ്ങൾ ഇറക്കുന്ന ലുലുവിന്റെ ഷോറൂമിൽ സർക്കാരിന്റെ ബ്രാൻഡഡ് കൈത്തറി / ഖാദി ഉൽപ്പന്നങ്ങളും വിൽക്കാമെന്ന് ലുലു ഗ്രൂപ്പ് അവിടെ വെച്ച് പ്രഖ്യാപിച്ചതും സന്തോഷകരം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Minister P Rajeev| ചേന്ദാലൂം ഷർട്ടിൽ റാമ്പ് വോക്കിൽ തിളങ്ങി മന്ത്രി പി രാജീവ്
Open in App
Home
Video
Impact Shorts
Web Stories