Railway track-doubling| ചൂളം വിളിച്ച് പാഞ്ഞെത്തി പാലരുവി എക്‌സ്പ്രസ്; രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം; ഏറ്റുമാനൂര്‍ -ചിങ്ങവനം ഇരട്ടപ്പാത യാഥാര്‍ത്ഥ്യമായി
Railway track-doubling| ചൂളം വിളിച്ച് പാഞ്ഞെത്തി പാലരുവി എക്‌സ്പ്രസ്; രണ്ട് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം; ഏറ്റുമാനൂര്‍ -ചിങ്ങവനം ഇരട്ടപ്പാത യാഥാര്‍ത്ഥ്യമായി
രാത്രി 9.35ന് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ ട്രെയിനെത്തി. തോമസ് ചാഴികാടന്‍ എംപിയുടെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പുതുപാതയിലൂടെ എത്തിയ പാലരുവിയെ സ്വീകരിച്ചു.
കോട്ടയം: രണ്ട് പതിറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാലരുവി എക്‌സ്പ്രസ് (Palaruvi Express) ചൂളം വിളിച്ചെത്തിയതോടെ കേരളത്തിലെ ട്രെയിൻ യാത്രാ ചരിത്രം വികസനത്തിന്റെ പുതിയ ട്രാക്കിലേക്ക് കടന്നു. ഏറ്റുമാനൂര്‍ -ചിങ്ങവനം (Ettumanoor - Chingavanam) ഇരട്ടപ്പാത യാഥാര്‍ത്ഥ്യമായതോടെ സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി കേരളത്തിനും സ്വന്തമായി.
ഞായറാഴ്ച രാത്രി 9.25ന് ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിനു സമീപം പുതിയ പാളത്തിലേക്ക് പാലരുവി എക്‌സ്പ്രസ് ചൂളം വിളിച്ചെത്തിയതോടെയാണ് പുതുചരിത്രം പിറന്നത്. പുതുതായി തീര്‍ത്ത രണ്ടാംട്രാക്കിലൂടെ ട്രെയിന്‍ കോട്ടയത്തേക്ക് തിരിച്ചു. 50 കിലോമീറ്ററായിരുന്നു വേഗം.
രാത്രി 9.35ന് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ ട്രെയിനെത്തി. തോമസ് ചാഴികാടന്‍ എംപിയുടെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പുതുപാതയിലൂടെ എത്തിയ പാലരുവിയെ സ്വീകരിച്ചു. കോട്ടയം സ്‌റ്റേഷനില്‍ രാത്രി 9.42ന് പാലരുവി എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തതോടെ പാതയ്ക്ക് ഔദ്യോഗിക ഉദ്ഘാടനമായി.
തോമസ് ചാഴികാടന്‍ എംപിക്ക് പുറമെ, ഡിആര്‍എം മുകുന്ദ് രാമസ്വാമി, ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രാജേന്ദ്ര പ്രസാദ് ജിംഗാര്‍, ചീഫ് എന്‍ജിനീയര്‍ വി രാജഗോപാല്‍ എന്നിവരും സന്നിഹിതരായിരുന്നു. കോട്ടയം സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.
ഏറ്റുമാനൂർ മുതൽ ചിങ്ങവനംവരെയുള്ള 16.7 കിലോമീറ്റർ ഇരട്ടപ്പാതയാണ് പൂർണമായും ഗതാഗതയോഗ്യമായത്. ഏറ്റുമാനൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ചിങ്ങവനം വരെയാണ് പുതിയപാത നിർമിച്ചിട്ടുള്ളത്. കോട്ടയത്തെ ഇരട്ട തുരങ്കങ്ങളും ഒഴിവാക്കി. റെയിൽവേ സ്റ്റേഷന്റെ നവീകരണം കൂടി പൂർത്തിയാകുന്നതോടെ കോട്ടയംവഴി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.