ഇക്കാര്യത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് സമുദായത്തിന്റെ അഭിപ്രായമായി പ്രതിഫലിപ്പിക്കാൻ ശ്രമിക്കരുത്. ഫുട്ബോൾ നാടിന്റെ രക്തത്തിൽ കലർന്നതാണ്. അതിനെ മറ്റൊരു തരത്തിൽ കാണരുത്. കളിയെയും കളിക്കാരെയും ഇഷ്ടപ്പെടുന്ന സമൂഹം ആണ്. ആ ഇഷ്ടം പല രീതിയിലും പ്രതിഫലിക്കും. വിവാദ പ്രസ്താവനയിൽ ആ വ്യക്തി ആണ് മറുപടി പറയേണ്ടത്. സമസ്തയുടെ കാര്യത്തിൽ താൻ അഭിപ്രായം പറയില്ല. ഓരോ ആളുകളും പറയേണ്ടതിന് സമൂഹം മുഴുവൻ മറുപടി പറയേണ്ടതില്ല.
Also Read- ‘ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധം’; സമസ്ത ഇ കെ വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും
advertisement
താൻ മെസ്സിയുടെ ആരാധകൻ ആയിരുന്നു. മാറഡോണയുടെ കാലം മുതൽ അർജന്റീനയുടെ ആരാധകനാണെന്നും ടീമിന്റെ തോൽവി ഏറെ വിഷമിപ്പിച്ചുവെന്നും മുനീർ പറഞ്ഞു. സമസ്തക്ക് സമസ്തയുടെ നിലപാടാണെന്നും മുസ്ലിംലീഗിന് മുസ്ലിം ലീഗിന്റെ നിലപാടെന്നുമാണ് പിഎംഎ സലാമിന്റെ പ്രതികരണം.
ഫുട്‌ബോള്‍ ആരാധന അതിരുവിടുന്നുവെന്നായിരുന്നു സമസ്തയുടെ പരാമർശം. ഇ കെ വിഭാഗത്തിന് പിന്നാലെ ഫുട്‌ബോള്‍ ആവേശത്തിനെതിരെ പ്രചാരണവുമായി എ പി വിഭാഗവും രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ പി വിഭാഗവും രംഗത്തെത്തി.
ഫുട്‌ബോള്‍ ആരാധന അതിരുവിടുന്നുവെന്ന് സമസ്ത ഇകെ വിഭാഗം വെള്ളിയാഴ്ച പറഞ്ഞിരുന്നു. താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്ത്യം രാജ്യത്തേക്കാള്‍ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വെളളിയാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മുന്നറിയിപ്പ് നല്‍കണമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചിരുന്നു. സമസ്ത ഖുത്തുബ കമ്മിറ്റിയിലായിരുന്നു പ്രഖ്യാപനം.