യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് സൗജന്യ ക്വറന്‍റീന്‍ ഒരുക്കുമെന്ന് മുനീര്‍ പറഞ്ഞു. മുസ്ലിം ലീഗ് എംഎല്‍എമാരും അവരുടെ മണ്ഡലങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാണ്. ഇതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്നും മുനീർ ആവശ്യപ്പെട്ടു.
You may also like:Covid 19: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു [NEWS]Bev Q ആപ്പ് | ട്രയൽ റൺ വിജയം; രണ്ടു മിനിറ്റ് കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 പേര്‍ [NEWS]Viral Video| നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
advertisement
പ്രവാസികളെ നേരത്തെ തന്നെ എത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ച അലംഭാവമാണ് കേസുകള്‍ ഇത്രയും കൂടാന്‍ കാരണം. പ്രവാസികളെയും ഇതരസംസ്ഥാനങ്ങളിലുള്ള മലയാളികളെയും കോവിഡിന് വിട്ടുകൊടുക്കാതെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും എം കെ മുനീര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഭവന രോഷം’ പ്രതിഷേധ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.