‘ഭീകരവാദികളെ എതിര്‍ക്കുന്നില്ലെങ്കില്‍ മുസ്ലിമിന് എന്താണ് പണി. ഇസ്ലാമിന്റെ മുഖം ലോകത്ത് ഏറ്റവും വികൃതമാക്കിയവരാണ് തീവ്രവാദികള്‍. ലോകത്തുള്ള എല്ലാ തീവവ്രാദ സംഘടനകളും വഹാബിസമാണ്,’ - റഹ്‌മത്തുള്ള പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളെ വിളിച്ചുകൂട്ടി അന്യമതഗ്രന്ഥങ്ങളെ വെല്ലുവിളിച്ചാല്‍ പ്രശ്‌നമുണ്ടാകും. അന്യമതക്കാര്‍ക്ക് നമ്മളോട് വിദ്വേഷമുണ്ടാകും. അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ചേകന്നൂര്‍ മൗലവിയും ജാമിദയും ജബ്ബാറും വഹാബിസത്തിന്റെ ഉല്‍പന്നങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ഭീകരവാദികളൊക്കെ വഹാബികളാണ്. ‘അസീം ഉമറാണ് ഇന്ത്യയില്‍ അല്‍ഖ്വയ്ദ സ്ഥാപിച്ചത്. മസൂദ് അസ്ഹര്‍ എന്ന വഹാബിയാണ് ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചത്. അവരാണ് 90 കളില്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചി കൊണ്ട് പോയത്. ഇന്ത്യയിലെ മറ്റൊരു സംഘടനയായ ഹറഖത്തൂല്‍ മുജാഹിദ്ദീന്‍. സ്ഥാപിച്ചത് ഫസലു റഹ്‌മാന്‍ ഖലീല്‍. ഈ ഫസലു റഹ്‌മാന്‍ പഠിച്ചത് കറാച്ചിയിലെ വഹാബി സ്ഥാപനത്തിലാണ്. സഹ്‌റുദ്ദീന്‍ വഹാബിയാണ് പഠന ചെലവ് വഹിച്ചത്,’ - റഹ്‌മത്തുള്ള പറഞ്ഞു.
advertisement
‘ഇവരെ തള്ളിക്കളഞ്ഞില്ലേല്‍ ഇസ്‌ലാമിന് നിലനില്‍ക്കാന്‍ കഴിയുമോ? ഇവരുണ്ടാക്കിയ ദുരന്തം എത്രയാ. ഈ ദുരന്തത്തെ എങ്ങനെ നിസാരവല്‍ക്കരിക്കും. വഹാബിസം ക്രൂരമാണ്,’ അദ്ദേഹം പറഞ്ഞു. ആധുനിക മുസ്ലിം സമൂഹത്തിലെ ആദ്യത്തെ തീവ്രവാദി മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ സയ്യീദുമാരെയെല്ലാം കൊന്നൊടുക്കുകയോ നാടുകടത്തുകയോ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇവരെയൊക്കെ നമ്മള്‍ (ഇസ്‌ലാം) പേറണമെന്നാണോ? നമുക്ക് കമ്യൂണിസ്റ്റുകാരോടോ, പിണറായി വിജയനോടോ മാത്രമെ പ്രശ്‌നമൊള്ളോ?. ഇവരൊന്നും കുഴപ്പമില്ല എന്നാണോ എന്നും അദ്ദേഹം ചോദിച്ചു.
