HOME /NEWS /Kerala / Political Murder| 2016 നു ശേഷം കേരളത്തില്‍ 47 രാഷ്ട്രീയ കൊലപാതകങ്ങൾ; കൊല്ലപ്പെട്ടവരിൽ ഏറെയും ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് കണക്കുകൾ

Political Murder| 2016 നു ശേഷം കേരളത്തില്‍ 47 രാഷ്ട്രീയ കൊലപാതകങ്ങൾ; കൊല്ലപ്പെട്ടവരിൽ ഏറെയും ആർഎസ്എസ്-ബിജെപി പ്രവർത്തകരെന്ന് കണക്കുകൾ

murder

murder

ഇക്കാലയളവിൽ 19 ആ​ർ​എ​സ്​എ​സ് / ബിജെപി പ്ര​വ​ർ​ത്ത​ക​രും 12 സിപിഎം/ ​ഡി​വൈ​എ​ഫ്​ഐ പ്രവർത്തകരും കൊ​ല്ല​പ്പെ​ട്ടു.

  • Share this:

    തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വിജയൻ (Pinarayi Vijayan) മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ന​ട​ന്ന​ത് 47 രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെന്ന് (Political Murder) കണക്കുകള്‍. 2016 മേ​യ് 25 മു​ത​ൽ 2021 ഡി​സം​ബ​ർ 19 വ​രെയുള്ള കണക്കാണിത്. ഈ ​വ​ർ​ഷം മാ​ത്രം എ​ട്ടു രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് സംസ്ഥാനത്ത് നടന്നതെന്ന് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ർഡ്സ്​ ബ്യൂ​റോ​യു​ടെ (State Crime Records Bureau) ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇക്കാലയളവിൽ 19 ആ​ർ​എ​സ്​എ​സ് / ബിജെപി പ്ര​വ​ർ​ത്ത​ക​രും 12 സിപിഎം/ ​ഡി​വൈ​എ​ഫ്​ഐ പ്രവർത്തകരും കൊ​ല്ല​പ്പെ​ട്ടു.

    കോ​ൺ​ഗ്ര​സ്/ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​4, മുസ്സിം ലീ​ഗ്/ ​യൂ​ത്ത് ലീ​ഗ്- 6, എ​സ്.​ഡി.​പി.​ഐ- 2, ഐ​എ​ൻ​ടി​യു​സി-​ 1, ഐ​എ​ൻ​എ​ൽ- 1 എ​ന്നി​ങ്ങ​നെ​യാ​ണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്. എ​റ​ണാ​കു​ളം മഹാരാജാസ് കോളജില്‍ കാംപസ് ഫ്ര​ണ്ടു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു​വും ഈ​രാ​റ്റു​പേ​ട്ട​യി​ൽ കൊ​ല്ല​പ്പെ​ട്ട സിപിഎം വി​മ​ത​ൻ കെ​ എം ന​സീ​റും രാ​ഷ്​​ട്രീ​യ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​യ​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

    ഇക്കാലയളവിൽ  ഏ​റ്റ​വു​മ​ധി​കം കൊ​ല​പാ​ത​കം ന​ട​ന്ന​ ജില്ലാ ക​ണ്ണൂ​രാണ്-11. തൊ​ട്ടു​പി​ന്നി​ൽ തൃ​ശൂ​ർ-​എ​ട്ട്.

    ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ലെ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ലും ക്രി​മി​ന​ലു​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​ൽ പൊ​ലീ​സി​നും സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നു​മു​ണ്ടാ​യ വീ​ഴ്ച​ക​ളു​മാ​ണ് രാ​ഷ്​​ട്രീ​യ അ​ക്ര​മ​ങ്ങൾ സം​സ്ഥാ​ന​ത്ത് വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യ​തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

    2021ൽ കഴിഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ നാ​ലു​ യുവരാ​ഷ്​​ട്രീയനേതാക്കളാണ് കൊ​ല്ല​പ്പെ​ട്ടത്.

    ഈ വർഷം ഫെബ്രുവരി 24ന് നന്ദു കൃഷ്ണ എന്ന ആർഎസ്എസ് നേതാവിനെ ചേർത്തലയിൽ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവർത്തകർക്ക് എതിരെയാണ് കേസ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട 37 പേരാണ് അറസ്റ്റിലായത്. ഇതിന് തിരിച്ചടി എന്ന നിലയിലാണ് കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ ആലപ്പുഴയിൽ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് OBC മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടിനുളളിൽ വെട്ടിക്കൊന്നു. രണ്ടു കേസിലുമായി 50 ഓളം പേരാണ് കസ്റ്റഡിയിൽ.

    Also Read- Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം നാളത്തേക്ക് മാറ്റി; ഷാൻ വധത്തിൽ രണ്ട് പേർ അറസ്റ്റിൽ

    ഡി​സം​ബ​ർ ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട പെ​രി​ങ്ങ​ര​ സി​പി​എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ​ന്ദീ​പിനെ അഞ്ചംഗ ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ വ്യ​ക്തി​പ​ര​മാ​യ വി​രോ​ധമാണ് കൊലയിലേക്ക് നയിച്ചതെന്നും രാഷ്ട്രീയ കാരണമില്ലെന്നുമാണ് പ്രതികൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത്.

    ന​വം​ബ​ർ 15ന് ​പാ​ല​ക്കാ​ട്ട്​ ഭാ​ര്യ​ക്കൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ർഎ​സ്​എ​സ് നേതാവ് സ​ഞ്ജി​ത്തി​നെ പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ടി​ച്ച് വീ​ഴ്ത്തി എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

    2020 തിരുവോണ നാളിലാണ് കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്നത്. ഡിവൈഎഫ് ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവരാണ് കൊല്ലപ്പെട്ടത്.  കേസിൽ  കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.

    2019 ഫെബ്രുവരി 17-നാണ് സിപിഎം പ്രവർത്തകർ പ്രതികളായ കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം നടന്നത്.  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷുമാണ് കൊല്ലപ്പെട്ടത്. 2019 സെപ്​റ്റംബറിൽ അന്വേഷണം സിബിഐക്ക് വിട്ടു. സിപിഎം പ്രാദേശിയ നേതാക്കളും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും ഈ കേസിൽ പ്രതിപട്ടികയിലുണ്ട്.

    രണ്ടാഴ്ച മു​മ്പാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​തി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി​യെ ഗു​ണ്ട​ക​ൾ തി​ര​ഞ്ഞു​പി​ടി​ച്ച് വെ​ട്ടി​ക്കൊ​ന്ന​തും കാ​ൽ വെ​ട്ടിയെ​ടു​ത്ത് റോ​ഡി​ലെ​റി​ഞ്ഞ് ആഹ്ളാദം പ്രകടിപ്പിച്ചതും. ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കുന്നതിൽ ഇന്റലിജൻസ് വിഭാഗത്തിനടക്കം വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

    First published:

    Tags: Political murder