വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയമ്മയുടെയും പേരിൽ 2015ൽ മോഹൻലാൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.
ALSO READ: ലെഫ്.കേണലായി മോഹൻലാൽ സൈനിക യൂണിഫോമിൽ വയനാട്ടിൽ
മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് ഇന്ന് രാവിലെയോടെ എത്തിയത്. സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹൻലാൽ എത്തിയത്. ആർമി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ അവിടെ ഉണ്ടാകും.
advertisement
ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന് രക്ഷാപ്രവർത്തനത്തെ നയിച്ച എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് താൻ നന്ദിയറിയറിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിലൂടെ മോഹൻലാൽ പറഞ്ഞിരുന്നു.
അതേസമയം വയനാട് മുണ്ടക്കൈയിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. 340 പേരാണ് ദുരന്തത്തിൽ ഇത് വരെ മരിച്ചത്. ഇതിനോടകം 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തു. തിരിച്ചറിയാൻ സാധിക്കാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ നടത്തുക.
